കൊല്ലം ∙ റോൾ ബോൾ ലോകകപ്പിൽ വിജയിച്ച ഇന്ത്യൻ ടീമിലെ ആൻ മറിയം നെറ്റോയ്ക്ക് അഡ്വഞ്ചർ സ്പോർട്സ് അക്കാദമിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. ആശ്രാമം മൈതാനിയിൽ നിന്ന് ആരംഭിച്ച റാലി വാദ്യമേളങ്ങളോടെ അഡ്വഞ്ചർ സ്പോർട്സ് കളിക്കളത്തിൽ എത്തിച്ചേർന്നു.
അക്കാദമിയിൽ നടന്ന അനുമോദന ചടങ്ങ് മന്ത്രി ജെ.ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു. ദുബായിലെ ഷബാബ് അൽ അഹ്ലി സ്റ്റേഡിയത്തിൽ ഡിസംബർ 14 മുതൽ 18 വരെ ആയിരുന്നു മത്സരം.
ഉദ്ഘാടന മത്സരത്തിൽ ഇന്ത്യൻ പുരുഷ ടീം സൗദി അറേബ്യയെ 18–1ന് പരാജയപ്പെടുത്തി. ഇന്ത്യൻ വനിതാ ടീം സൗദി അറേബ്യയ്ക്ക് എതിരെ 25–0 എന്ന ഏകപക്ഷീയ വിജയവും നേടി.
ഈ ലോകകപ്പിൽ ഇന്ത്യൻ വനിതാ ടീമിനെ പ്രതിനിധീകരിച്ച് കേരളത്തിൽ നിന്നുള്ള ഏക താരമായിരുന്നു അഡ്വഞ്ചർ സ്പോർട്സ് അക്കാദമിയിലെ വിദ്യാർഥിനിയായ ആൻ മറിയം നെറ്റോ.
കൊല്ലം ക്രിസ്തു രാജ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർഥിനിയായ ആൻ ടൂർണമെന്റിലെ മികച്ച ഗോൾ സ്വന്തമാക്കി ശ്രദ്ധേയ പ്രകടനം കാഴ്ചവച്ചു. ആനിന്റെ പിതാവ് ടോണി നെറ്റോ അഡ്വഞ്ചർ സ്പോർട്സ് അക്കാദമിയിലെ പരിശീലകനും അമ്മ റീന റാണി ജില്ലാ ആശുപത്രിയിലെ നഴ്സിങ് ഓഫിസറുമാണ്.
സഹോദരൻ റോണി നെറ്റോ ദേശീയ റോൾ ബോൾ താരവുമാണ്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

