സിവിൽ സർവീസ് പരിശീലനം വിജയകരമായി പൂർത്തിയാക്കിയ ജി.പി. നന്ദന ഔദ്യോഗിക ജീവിതത്തിലേക്ക് ചുവടുവെക്കുന്നു.
തമിഴ്നാട് കേഡറിൽ അസിസ്റ്റന്റ് കലക്ടറായാണ് നന്ദനയുടെ നിയമനം. സേലം ജില്ലയിലാണ് ഔദ്യോഗിക സേവനം ആരംഭിക്കുന്നത്.
കൊട്ടാരക്കര വയയ്ക്കൽ ‘സ്വസ്തി’യാണ് നന്ദനയുടെ സ്വദേശം. ഔദ്യോഗിക ചുമതലയേൽക്കുന്നതിന്റെ ഭാഗമായി, തന്റെ ബാച്ചിലെ പത്ത് സഹപ്രവർത്തകർക്കൊപ്പം നന്ദന തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ്യെ സന്ദർശിച്ചു.
സൗഹൃദപരമായ അന്തരീക്ഷത്തിൽ നടന്ന കൂടിക്കാഴ്ചയിൽ ഡാനിയേൽ ഗോൾമാന്റെ ‘ഇമോഷനൽ ഇന്റലിജൻസ്’ എന്ന പുസ്തകം സംഘം മുഖ്യമന്ത്രിക്ക് സമ്മാനമായി നൽകി. ‘യുവ പ്രതിഭകളായ നിങ്ങളെ കാണുന്നതിൽ സന്തോഷമുണ്ട്.
സമൂഹത്തിന് വേണ്ടി നന്നായി ജോലി ചെയ്യുക’–തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ്യുടെ വാക്കുകൾ തങ്ങൾക്ക് വലിയ പ്രചോദനമായെന്ന് നന്ദന പറഞ്ഞു. കൊട്ടാരക്കര ഗവ.
ഹയർ സെക്കൻഡറി സ്കൂളിൽ (2017-19) പഠനം പൂർത്തിയാക്കിയ നന്ദന, സിവിൽ സർവീസ് പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയാണ് ഐ.എ.എസ് പദവിയിലെത്തിയത്. കഴിഞ്ഞ ഓഗസ്റ്റിൽ ആരംഭിച്ച പരിശീലനത്തിന് ശേഷമാണ് നന്ദന ഔദ്യോഗിക പദവിയിലേക്ക് നിയമിതയാകുന്നത്.
തമിഴ്നാട് കേഡറിലെ തന്റെ പ്രവർത്തനങ്ങൾക്കായി ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്നും നന്ദന വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

