കൊല്ലം∙ശബരിമല ക്ഷേത്രത്തിലെ സ്വർണ മോഷണവുമായി ബന്ധപ്പെട്ട പുതിയ അറസ്റ്റുകൾ സംസ്ഥാന സർക്കാരിന്റെ നേരിട്ടുള്ള പങ്കാളിത്തം വ്യക്തമാക്കുന്നതാണെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി.
യുഡിഎഫ് സർക്കാരിന്റെ കാലത്ത് നിയമിച്ചിരുന്ന തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റിനെ കാലാവധി തീരും മുൻപ് ഓർഡിനൻസ് വഴി പുറത്താക്കിയത് യാദൃശ്ചിക നടപടിയല്ല; മോഷണത്തിന് വഴിയൊരുക്കാനുള്ള രാഷ്ട്രീയ നീക്കമായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു.
നിലവിലെ ദേവസ്വം ബോർഡ് പ്രസിഡന്റിനും ദേവസ്വം ബോർഡ് മന്ത്രി വി. എൻ.
വാസവനും സ്വർണ മോഷണവുമായി ബന്ധപ്പെട്ട ഗുരുതര ആരോപണങ്ങൾ നേരിടുന്ന സാഹചര്യത്തിൽ ഈ വിഷയത്തിൽ സർക്കാരിന്റെ കൈകൾ ശുദ്ധമല്ലെന്ന് തെളിഞ്ഞിരിക്കുകയാണ്.
ഭക്തരുടെ വിശ്വാസം സംരക്ഷിക്കുന്നതിനും ശബരിമലയുടെ വിശുദ്ധി കാത്തു സൂക്ഷിക്കുന്നതിനുമായി ദേവസ്വം മന്ത്രി വി.എൻ. വാസവൻ രാജിവയ്ക്കണമെന്നും എംപി ആവശ്യപ്പെട്ടു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

