തമിഴ്നാട് കേഡറിൽ ഐഎഎസ് ഉദ്യോഗസ്ഥയായി നിയമനം ലഭിച്ച കൊട്ടാരക്കര സ്വദേശി ജി.പി. നന്ദന, സേലം അസിസ്റ്റന്റ് കലക്ടറായി ഔദ്യോഗിക ചുമതലയേൽക്കുന്നു.
ഔദ്യോഗിക പദവിയിൽ പ്രവേശിക്കുന്നതിന് മുന്നോടിയായി, ഐഎഎസ് പരിശീലനം പൂർത്തിയാക്കിയ തന്റെ ബാച്ചിലെ പത്ത് ഉദ്യോഗസ്ഥർക്കൊപ്പം തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ്യെ നന്ദന സന്ദർശിച്ചു. സന്ദർശന വേളയിൽ, ‘യുവ പ്രതിഭകളായ നിങ്ങളെ കാണുന്നതിൽ സന്തോഷമുണ്ട്.
സമൂഹത്തിന് വേണ്ടി നന്നായി ജോലി ചെയ്യുക’ എന്ന ഉപദേശമാണ് ജോസഫ് വിജയ് ഇവർക്ക് നൽകിയത്. ഈ വാക്കുകൾ തനിക്ക് വലിയ പ്രചോദനമാണ് പകർന്നതെന്ന് നന്ദന വ്യക്തമാക്കി.
കൂടാതെ, ഡാനിയേൽ ഗോൾമാന്റെ ‘ഇമോഷനൽ ഇന്റലിജൻസ്’ എന്ന പുസ്തകം വിജയ്ക്ക് സമ്മാനമായി നൽകുകയും ചെയ്തു. തികച്ചും ഹൃദ്യമായ അനുഭവമായിരുന്നു കൂടിക്കാഴ്ചയെന്ന് നന്ദന പ്രതികരിച്ചു.
കൊട്ടാരക്കര വയയ്ക്കൽ സ്വസ്തി സ്വദേശിനിയാണ് നന്ദന. 2017–19 കാലയളവിൽ കൊട്ടാരക്കര ഗവ.
ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിനിയായിരുന്നു ഇവർ. കഴിഞ്ഞ ഓഗസ്റ്റിലാണ് സിവിൽ സർവീസ് പരിശീലനം ആരംഭിച്ചത്.
മികവുറ്റ പ്രവർത്തനങ്ങളിലൂടെ സിവിൽ സർവീസിൽ ശ്രദ്ധേയയാകാൻ ഈ സന്ദർശനം കരുത്തേകുമെന്ന് നന്ദന വിശ്വസിക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

