തമിഴ്നാട് കേഡറിൽ അസിസ്റ്റന്റ് കലക്ടറായി കൊട്ടാരക്കര സ്വദേശി ജി.പി. നന്ദന നിയമിതയായി.
സേലം ജില്ലയിലാണ് നന്ദനയുടെ ആദ്യ ഔദ്യോഗിക നിയമനം. ഐഎഎസ് പരിശീലനം വിജയകരമായി പൂർത്തിയാക്കിയ ശേഷം, ചുമതലയേൽക്കുന്നതിന്റെ ഭാഗമായി നന്ദനയും ബാച്ചിലെ മറ്റ് പത്ത് ഉദ്യോഗസ്ഥരും തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ്യെ നേരിൽ സന്ദർശിച്ചു.
സന്ദർശന വേളയിൽ, ‘യുവ പ്രതിഭകളായ നിങ്ങളെ കാണുന്നതിൽ സന്തോഷമുണ്ട്. സമൂഹത്തിന് വേണ്ടി നന്നായി ജോലി ചെയ്യുക’ എന്ന ഉപദേശമാണ് മുഖ്യമന്ത്രി ഉദ്യോഗസ്ഥർക്ക് നൽകിയത്.
മുഖ്യമന്ത്രിയുടെ വാക്കുകൾ വലിയ പ്രചോദനമായെന്ന് നന്ദന വ്യക്തമാക്കി. കൂടാതെ, ഡാനിയേൽ ഗോൾമാന്റെ ‘ഇമോഷണൽ ഇന്റലിജൻസ്’ എന്ന പുസ്തകം മുഖ്യമന്ത്രിക്ക് സമ്മാനമായി നൽകുകയും ചെയ്തു.
തികച്ചും ഹൃദ്യമായ അനുഭവമായിരുന്നു കൂടിക്കാഴ്ചയെന്ന് നന്ദന പ്രതികരിച്ചു. കൊട്ടാരക്കര വയയ്ക്കൽ സ്വസ്തിയിൽ താമസക്കാരിയാണ് നന്ദന.
2017–19 കാലഘട്ടത്തിൽ കൊട്ടാരക്കര ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിനിയായിരുന്നു ഇവർ. കഴിഞ്ഞ ഓഗസ്റ്റിലാണ് നന്ദന സിവിൽ സർവീസ് പരിശീലനം ആരംഭിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

