കൊല്ലം∙ സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും കാഷ്ലെസ് മെഡിക്കൽ സേവനം എന്നതാണ് മെഡിസെപ് എങ്കിലും ഫലത്തിൽ അങ്ങനെയല്ലെന്ന് ജില്ലയിലെ ഗുണഭോക്താക്കൾ പറയുന്നു. മുഴുവൻ തുകയും അടച്ചിട്ടാണ് നിലവിൽ ചികിത്സ നടത്തുന്നത്.
അക്കൗണ്ടിൽ ഇൻഷുറൻസ് തുക ലഭിക്കുമെന്നാണ് പറയുന്നതെങ്കിലും തുച്ഛമായ തുകമാത്രമാണ് അവസാനം ലഭിക്കുന്നത്. നേരത്തേ പരാതികളേറെയുണ്ടായിരുന്നു. പരാതിപ്പെട്ടാലും പ്രയോജനമില്ലാത്തതു കൊണ്ട് പരാതികളുടെ എണ്ണവും കുറഞ്ഞു.
മെഡിസെപ്പിൽ പരാതിപ്പെടാനുള്ള സംവിധാനം നിലച്ച മട്ടിലാണെന്നും ജില്ലയിലെ ഗുണഭോക്താക്കൾ പറയുന്നു.
നേരത്തേ പ്രതിമാസ പ്രീമിയം 500 രൂപയായിരുന്നു. അടുത്തിടെയാണ് പ്രീമിയം വർധിപ്പിച്ചത്.
ജിഎസ്ടി ഉൾപ്പെടെ ഓരോരുത്തരും പ്രതിമാസം അടയ്ക്കുന്നത് 687 രൂപയാണ്. നേരത്തേ ഒട്ടേറെ സ്വകാര്യ ആശുപത്രികൾ ജില്ലയിലെ മെഡിസെപ് ശൃംഖലയുടെ ഭാഗമായി ഉണ്ടായിരുന്നു.ഇപ്പോൾ എം–പാനൽ ചെയ്ത ആശുപത്രികളുടെ എണ്ണവും കുറഞ്ഞിട്ടുണ്ട്.
ഏറെ പ്രതീക്ഷയോടെയാണ് പെൻഷൻകാർ ഉൾപ്പെടെയുള്ളവർ മെഡിസെപ് സേവനം തിരഞ്ഞെടുത്തത്. ആദ്യ ഘട്ടത്തിൽ കാഷ്ലെസ് സേവനം ലഭിച്ചിരുന്നു.
പ്രീമിയം കൂട്ടിയിട്ടും പ്രയോജനമില്ല
പിതാവിന്റെ കാലിൽ അണുബാധയ്ക്കു ചികിത്സക്കാണു കേരള ഗവൺമെന്റ് എംപ്ലോയീസ് യൂണിയൻ സംസ്ഥാന ട്രഷറർ ശ്യാംദേവ് ശ്രാവണം മെഡിസെപ് ഉപയോഗിച്ചത്.
ജില്ലാ ആശുപത്രിയിൽ കാണിച്ചപ്പോൾ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് റഫർ ചെയ്തു.യാത്രാ ബുദ്ധിമുട്ടായതിനാൽ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. 1.45 ലക്ഷം രൂപയാണ് ആശുപത്രി ബില്ലായത്.
തുക പൂർണമായും ആശുപത്രിയിൽ അടച്ചു. എന്നാൽ 29,500 രൂപ മാത്രമാണ് മെഡിസെപ് വക അക്കൗണ്ടിൽ ലഭിച്ചത്.
പ്രീമിയം കൂട്ടിയ ശേഷം നിസ്സാര തുക മാത്രം തിരികെ തരുന്നത് ജീവനക്കാരോട് ചെയ്യുന്ന വഞ്ചനയാണെന്ന് ശ്യാംദേവ് പറഞ്ഞു.
മുഴുവൻ തുകയും അടച്ചു; കിട്ടിയത് തുച്ഛം
കല്ലുതാഴം സ്വദേശി ജമാലുദ്ദീൻ മകളുടെ മെഡിസെപ്പിലാണ് നേത്ര ശസ്ത്രക്രിയയ്ക്കായി നഗരത്തിലെ സ്വകാര്യ ആശുപത്രിയെ സമീപിച്ചത്. കഴിഞ്ഞ ഒക്ടോബറിലായിരുന്നു ശസ്ത്രക്രിയ.
അവർ ആവശ്യപ്പെട്ടത് അനുസരിച്ച് 27,000 രൂപ അടച്ചു. മെഡിസെപ്പിൽ മടക്കി ലഭിച്ചത് 15,300 രൂപ മാത്രം.
സമാനമായ അനുഭവം ഭാര്യ സഫീലയുടെ ശസ്ത്രക്രിയയിലും സംഭവിച്ചെന്ന് ജമാലുദ്ദീൻ പറഞ്ഞു. സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്ക് 40,000 രൂപ മുൻകൂർ അടച്ചു.
മെഡിസെപ് വഴി ലഭിച്ചത് 14,000 രൂപ മാത്രം. കാഷ്ലെസ് സേവനം എന്നാണ് മെഡിസെപ്പുമായി ബന്ധപ്പെട്ട
രേഖകളിൽ പറയുന്നത്. എന്നാൽ, മുൻകൂർ അടയ്ക്കുമ്പോൾ പ്രതീക്ഷിക്കുന്നത് തുക പൂർണമായും കിട്ടുമെന്നാണ്.
മെഡിസെപ്പിൽ ഒരു ലക്ഷം രൂപയുടെ ചികിത്സയ്ക്ക് ഇൻഷുറൻസ് കമ്പനി അനുവദിക്കുന്നത് അതിന്റെ നാലിൽ ഒന്നിൽ താഴെ തുകയാണ്.
5 ലക്ഷം രൂപ ഞങ്ങൾക്ക് അവകാശപ്പെട്ടതാണ്. പ്രതിമാസം 687 രൂപ കൊടുത്താണ് മെഡിസെപ് ഞങ്ങൾ ഓരോരുത്തരും എടുത്തിരിക്കുന്നത്.
കെ.
സുധാകരൻ, സംസ്ഥാന വർക്കിങ് പ്രസിഡന്റ്, കേരള റിട്ട. ടീച്ചേഴ്സ് കോൺഗ്രസ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

