മടത്തറ∙ഓടിക്കൊണ്ടിരുന്ന കാർ തീപിടിച്ചുനശിച്ചു. യാത്രക്കാർ രക്ഷപ്പെട്ടു.
തിരുവനന്തപുരം ചെങ്കോട്ട റോഡിൽ മടത്തറ കൊല്ലായിൽ പുലർച്ചെ 6.45ന് ആണ് സംഭവം.
തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തി തമിഴ്നാട്ടിലെ കടയനല്ലൂരിലേക്ക് മടങ്ങുകയായിരുന്നവർ സഞ്ചരിച്ച കാർ ആണ് പൂർണമായും കത്തി നശിച്ചത്. പുക ഉയരുന്നത് കണ്ടതിനെ തുടർന്ന് കാറിൽ നിന്നു യാത്രക്കാർ പുറത്തിറങ്ങിയിരുന്നു. കടയ്ക്കലിൽ നിന്നു അഗ്നിരക്ഷാ സേന എത്തി തീ അണച്ചു. ചിതറ പൊലീസും സ്ഥലത്ത് എത്തിയിരുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

