കൊല്ലം ∙ വാഹനാപകടത്തിൽ പരുക്കേറ്റു റോഡിൽ കിടന്ന യുവാവിനു രക്ഷകനായി മന്ത്രി കെ.എൻ.ബാലഗോപാൽ. കടപ്പാക്കട
റെയിൽവേ മേൽപാലത്തിനു മുകളിൽ കഴിഞ്ഞ ദിവസം രാത്രിയാണ് അപകടം. ബൈക്ക് മറിഞ്ഞു സാരമായി പരുക്കേറ്റു റോഡിൽ കിടന്ന അയത്തിൽ സ്വദേശിയെ ആണ് ഈ സമയം അതുവഴി വന്ന മന്ത്രി കെ.എൻ.ബാലഗോപാൽ കണ്ടത്.
വാഹനം നിർത്തി അപകട
സ്ഥലത്ത് ഇറങ്ങിയ ഇദ്ദേഹം ഉടൻ പൊലീസ് കൺട്രോൾ റൂമിൽ വിവരം അറിയിച്ചു പൊലീസ് സംഘത്തെ വിളിച്ചു വരുത്തി യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. തലയ്ക്കും കൈയ്ക്കും പരുക്കേറ്റ യുവാവിനെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു മതിയായ ചികിത്സ ഉറപ്പാക്കിയ ശേഷമാണു മന്ത്രി മടങ്ങിയത്.
കൊല്ലത്തു നടന്ന എൽഡിഎഫ് യോഗത്തിൽ പങ്കെടുത്ത ശേഷം കൊട്ടാരക്കരയിലേക്കു മടങ്ങുകയായിരുന്നു മന്ത്രി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

