പൂയപ്പള്ളി ∙ ജനവാസ മേഖലയിലും പൊതുനിരത്തിലും കനാലിലും ശുചിമുറി മാലിന്യം തള്ളുന്നതു പതിവാകുന്നു. കഴിഞ്ഞ ദിവസം രാത്രിയുടെ മറവിൽ പൂയപ്പള്ളി പൊലീസ് സ്റ്റേഷനു സമീപം ഓയൂർ കൊട്ടാരക്കര റോഡിൽ നിന്നും കൊല്ലം റോഡിലേക്ക് പോകുന്ന പോക്കറ്റ് റോഡിൽ കെഐപി കനാലിലേക്കും റോഡിലും ആയി ആണു ശുചിമുറി മാലിന്യം ഒഴുക്കിയത്.
ടാങ്കർ ലോറിയിൽ കൊണ്ടുവന്ന മാലിന്യം ഇവിടെ ഒഴുക്കുകയായിരുന്നു. കഴിഞ്ഞ കുറെ നാളുകളായി ശുദ്ധജല പൈപ്പ് പൊട്ടി മാലിന്യവുമായി കലർന്നു റോഡിലും കനാലിലും പരന്ന് ഒഴുകുകയാണ്.
കഴിഞ്ഞ 4 ദിവസത്തിലധികമായി ഈ സ്ഥിതി തുടർന്നു വരുന്നു.
കനാലിന്റെ കരയിൽ ഒട്ടേറെ കുടുംബങ്ങൾ താമസിക്കുന്നുണ്ട്. മാലിന്യവും ചെളിയും കെട്ടിക്കിടക്കുന്നതു കാരണം ഇതുവഴിയുള്ള കാൽനട
യാത്രയും ദുസ്സഹമായിരിക്കുകയാണ്. പ്രദേശത്തെ വീടുകളിൽ സ്ഥാപിച്ചിട്ടുള്ള സിസിടിവി ക്യാമറ ദൃശ്യങ്ങൾ പരിശോധിച്ചു കുറ്റക്കാരെ കണ്ടെത്തി നിയമനടപടി സ്വീകരിക്കാൻ പൊലീസും പഞ്ചായത്ത് അധികൃതരും തയാറാകണമെന്നാണു നാട്ടുകാരുടെ ആവശ്യം.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

