സമ്മാനം നൽകി
ആര്യങ്കാവ്∙ പബ്ലിക് ലൈബ്രറി നടത്തിയ അത്തപ്പൂക്കള മത്സര വിജയികൾക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് സണ്ണി ജോസഫ് സമ്മാനങ്ങൾ വിതരണം ചെയ്തു. സെക്രട്ടറി വി.
എസ്. സോമരാജൻ, മനീഷ, സൂര്യ മനോജ് എന്നിവർ പ്രസംഗിച്ചു.
കുടുംബസംഗമം ഇന്ന്
കുളത്തൂപ്പുഴ∙ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പൊതുയോഗവും കുടുംബസംഗമവും അനുമോദനവും ഇന്ന്.
രാവിലെ 9ന് കൈതക്കാട് മാതാ ആഡിറ്റോറിയത്തിൽ പി. എസ്.
സുപാൽ എംഎൽഎ ഉദ്ഘാടനം ചെയ്യും. സമിതി യൂണിറ്റ് പ്രസിഡന്റ് ജോർജ് വർഗീസ് പുളിന്തിട്ട
അധ്യക്ഷത വഹിക്കും. ചടങ്ങ് പ്രമാണിച്ചു വ്യാപാര സ്ഥാപനങ്ങൾക്ക് ഇന്ന് അവധിയാണ്
ക്വിസ് മത്സരം
അഞ്ചൽ ∙ കെപിഎസ്ടിഎ ഉപജില്ലാതല സ്വദേശ് മെഗാ ക്വിസ് മത്സരം ഇന്ന് 2നു വെസ്റ്റ് ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും.
ഫോൺ: 8075785829 .
ബാസ്കറ്റ് ബോൾ ചാംപ്യൻഷിപ്
കൊല്ലം ∙ ജില്ലാ സീനിയർ (പുരുഷ, വനിത) ബാസ്കറ്റ് ബോൾ ചാംപ്യൻഷിപ് 20, 21 തീയതികളിൽ പത്തനാപുരം സെന്റ് സ്റ്റീഫൻസ് എച്ച്എസ്എസിൽ നടക്കും. മത്സരത്തിൽ പങ്കെടുക്കാൻ താൽപര്യമുള്ള സ്കൂൾ, കോളജ്, ക്ലബ് ടീമുകൾ 18നു മുൻപ് അപേക്ഷ സമർപ്പിക്കണം.
9446835911.
റോളർ സ്കേറ്റിങ് ചാംപ്യൻഷിപ്
കൊല്ലം ∙ ജില്ലാ റോളർ സ്കേറ്റിങ് ചാംപ്യൻഷിപ് 27, 28 തീയതികളിൽ കൊല്ലത്തു നടക്കും. വിവിധ വിഭാഗങ്ങളിൽ നടക്കുന്ന ചാംപ്യൻഷിപ്പിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ ഓൺലൈനായി പേര് റജിസ്റ്റർ ചെയ്യണം.
അവസാന തീയതി 20. വെബ്സൈറ്റ്: indiaskate.com.
9447230830. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

