കിഴക്കേ കല്ലട∙ കിഴക്കേക്കല്ലട, മൺറോത്തുരുത്ത്, പവിത്രേശ്വരം മേഖലകളിലെ വൈദ്യുതി വിതരണ പ്രതിസന്ധി പരിഹരിക്കുന്നതിന് ആവിഷ്കരിച്ച കിഴക്കേ കല്ലട 110 കെവി സബ് സ്റ്റേഷന്റെ നിർമാണത്തിന് സാങ്കേതികാനുമതി ലഭിച്ചു.
7.53 കോടി രൂപയുടെ എസ്റ്റിമേറ്റിന്റെ പദ്ധതിക്കാണ് അനുമതി ലഭിച്ചതെന്ന് കല്ലട
മേഖലയിലെ മുൻ സർക്കാർ ഉദ്യോഗസ്ഥരുടെ കൂട്ടായ്മ ദ് കോസിനെ കെഎസ്ഇബി അറിയിച്ചു. 2025 ഏപ്രിൽ 5ന് ഭരണാനുമതി ലഭിക്കുകയും കൺട്രോൾ റൂം നിർമാണ പ്രവൃത്തി ടെൻഡറും ആയിട്ടുണ്ട്.
കൂടാതെ എർത്ത് മാറ്റ്, സബ് സ്റ്റേഷൻ എക്യുപ്മെന്റ് ഇറക്ഷൻ, കൺട്രോൾ വയറിങ് എന്നിവയ്ക്കുള്ള എസ്റ്റിമേറ്റ് തയാറാക്കി ടെൻഡർ നടപടി ആരംഭിച്ചു.
2007ൽ എ. കെ.
ബാലൻ വൈദ്യുതി മന്ത്രിയായിരുന്നപ്പോഴാണ് ചിറ്റുമലയിൽ സബ് സ്റ്റേഷൻ അനുവദിച്ചത്. തുടർന്ന് 1.75 ഏക്കർ ഭൂമി വാങ്ങി മണ്ണിട്ട് ഉയർത്തി, ചുറ്റുമതിൽ ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങളുടെ നിർമാണം പൂർത്തിയാക്കിയിരുന്നു.
എന്നാൽ പടിഞ്ഞാറേ കല്ലടയിൽ സൗരോർജ പ്ലാന്റ് സ്ഥാപിക്കാൻ പദ്ധതി ആവിഷ്കരിച്ചപ്പോൾ നിർദിഷ്ട
66 കെവി സബ് സ്റ്റേഷൻ 110 ആയി ഉയർത്താൻ നിർദേശമുണ്ടായെങ്കിലും പദ്ധതി മുടങ്ങി. അതോടെ കഴിഞ്ഞ ഓഗസ്റ്റിൽ പദ്ധതി പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് കിഴക്കേ കല്ലട, മൺറോത്തുരുത്ത് പഞ്ചായത്തുകളും ജനതാദൾ കുന്നത്തൂർ മണ്ഡലം കമ്മിറ്റിയും വകുപ്പ് മന്ത്രിക്ക് നിവേദനം നൽകി.
തുടർന്ന് പദ്ധതി വൈദ്യുതി ബോർഡിന്റെ പരിഗണനയ്ക്ക് വിടുകയും ബോർഡ് ലോഡ് ഫ്ലോ പഠനം നടത്തി അനുകൂല റിപ്പോർട്ട് ലഭിക്കുകയും ചെയ്തു.
പദ്ധതി കേന്ദ്ര സർക്കാരിന്റെ ആർഡിഎസ്എസ് പദ്ധതിയിൽ ഉൾപ്പെടുത്തിയെങ്കിലും കാലതാമസം വരുമെന്നതിനാൽ ബോർഡിന്റെ തനത് ഫണ്ട് ഉപയോഗപ്പെടുത്താൻ തീരുമാനിക്കുകയായിരുന്നു.
രൂക്ഷമായ വൈദ്യുതി പ്രതിസന്ധി നേരിടുന്ന പടിഞ്ഞാറേ കല്ലട പഞ്ചായത്ത് കൂടി പുതിയ സബ് സ്റ്റേഷന്റെ പരിധിയിൽ ഉൾപ്പെടുത്തി കല്ലട
മേഖലയിലാകെ തടസ്സം കൂടാതെയുള്ള വൈദ്യുതി വിതരണം ഉറപ്പാക്കണമെന്ന് ദ് കോസ് പ്രസിഡന്റ് മംഗലത്ത് ഗോപാലകൃഷ്ണൻ, സെക്രട്ടറി ആർ . അശോകൻ എന്നിവർ ബോർഡ് അധികൃതരോട് ആവശ്യപ്പെട്ടു.
യോഗത്തിൽ വി. എസ്.
പ്രസന്നകുമാർ, കെ. ടി.
ശാന്തകുമാർ, എൻ. അംബുജാക്ഷ പണിക്കർ, എ.
കെ. സഹജൻ, കിടങ്ങിൽ മഹേന്ദ്രൻ, ഡി.
ശിവപ്രസാദ്, പി. വിനോദ്, എസ്.
സോമരാജൻ എന്നിവർ പങ്കെടുത്തു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

