കൊല്ലം ∙ മൈലക്കാട് ദേശീയപാതയിൽ ഉണ്ടായ അപകടത്തോടെ സമാന സ്ഥിതിയുള്ള പ്രദേശങ്ങൾ ജില്ലയിൽ വേറെയും. തോടിന് കുറുകെ കലുങ്ക് പണിത്, അതിന് മുകളിലൂടെ വലിയ ഉയരത്തിൽ മണ്ണ് നിറച്ചു നിർമിക്കുന്ന റോഡിന്റെ ഉറപ്പ് മുൻപ് തന്നെ ചോദ്യം ചെയ്യപ്പെട്ടതാണ്.
മൈലക്കാട് അപകടം നടക്കുന്നതിന് മുൻപ് തന്നെ സമാനമായ പ്രശ്നങ്ങൾ ചൂണ്ടിക്കാണിച്ചു മേവറം, പറക്കുളം, കടവൂർ എന്നീ ഇടങ്ങളിൽ നിന്ന് കലക്ടർക്ക് പരാതി ലഭിച്ചിരുന്നു.
തുടർന്നാണ് അപകടത്തിന് ശേഷം ദേശീയപാത അതോറിറ്റി അധികൃതരുമായും കരാർ കമ്പനിക്കാരുമായും ചർച്ച നടത്തിയ ശേഷം ഈ പ്രദേശങ്ങളിൽ മൂന്നംഗ വിദഗ്ധ പരിശോധന നടത്താൻ തീരുമാനമായത്. പൊതുമരാമത്ത് വകുപ്പ് എൻഎച്ച് എക്സിക്യൂട്ടീവ് എൻജിനീയർ, ഭൂജല വകുപ്പ് ജില്ലാ ഓഫിസർ, ജില്ലാ ജിയോളജിസ്റ്റ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്.
എന്താണ് ഈ ഭാഗങ്ങളിലെ പ്രശ്നങ്ങളെന്ന് നോക്കാം.
ആശങ്ക ഉയരുന്ന മേവറം…
കൊല്ലം നഗരത്തിലേക്കുള്ള കവാടമാണ് മേവറം ജംക്ഷൻ. ഏത് സമയത്തും വലിയ തിരക്ക് അനുഭവപ്പെടുന്ന ഈ മേഖലയിൽ ചെറിയ ദൂരം മാത്രമാണ് നിലവിൽ മേൽപാലം പണിയുന്നത്.
ഈ റോഡിന് കുറുകെയാണ് പെരുങ്കുളം ഏലയിലേക്കു പോകുന്ന തോട് കടന്നു പോകുന്നത്. മഴക്കാലത്ത് വെള്ളം കുതിച്ചെത്തുന്ന ഈ തോടിന് മുകളിൽ കലുങ്ക് നിർമിച്ച്, അതിന് മുകളിൽ മണ്ണിട്ട് ഉയർത്തിയിരിക്കുകയാണ് ചെയ്തിരിക്കുന്നത്.
മേൽപാലത്തിൽ നിന്ന് 50 മീറ്ററോളം മാത്രം മാറിയാണ് ഈ കലുങ്ക് സ്ഥിതി ചെയ്യുന്നത്. മേൽപാലത്തിന്റെ നീളം കുറച്ചു കൂട്ടിയിരുന്നെങ്കിൽ പ്രശ്നം പരിഹരിക്കാമായിരുന്നു.
പറക്കുളത്തെ ഭീതി…
പറക്കുളത്തും ദേശീയപാതയെ മറികടന്നു തോട് കടന്നുപോകുന്നുണ്ട്.
കൊട്ടിയം ടൗണിൽ നിന്നുള്ള വെള്ളവും സമീപത്തെ പറക്കുളം വയലിൽ നിന്നുള്ള വെള്ളവും ഒഴുകിപ്പോകുന്നത് ഈ തോടിലൂടെ ഏറത്തുചിറയിലേക്കാണ്. ഇവിടെ കലുങ്ക് നിർമിച്ച് അതിന് മുകളിൽ മണ്ണിട്ട് ഉയർത്തിയിരിക്കുകയാണ് ചെയ്തിരിക്കുന്നത്. മാസങ്ങൾക്കു മുൻപ് ഇവിടെ ഉയരപ്പാതയിൽ പല ഇടങ്ങളിലായി വിള്ളൽ വീണിരുന്നു.
മഴ പെയ്യുമ്പോൾ ആർഇ പാനലുകളുടെ ഇടയിലൂടെ മണ്ണിറങ്ങുന്നുവെന്ന പരാതിയും ഉയർന്നിരുന്നു. ആർഇ പാനലുകൾക്കു പകരം തൂണുകളിലുള്ള വയഡക്ട് സ്ഥാപിക്കണമെന്നാണ് ഇവിടെയും ആവശ്യം. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

