കൊല്ലം∙ ഫാത്തിമ മാതാ നാഷണൽ കോളജിലെ സാമ്പത്തിക ശാസ്ത്ര വിഭാഗത്തിന്റെയും കേരള ഗവൺമെന്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാർലമെൻററി അഫയേഴ്സിന്റെയും സംയുക്താഭിമുഖ്യത്തിൽ ‘ജനാധിപത്യവികേന്ദ്രീകരണവും സാമ്പത്തിക വികസനവും: കേരള മാതൃക’ എന്ന വിഷയത്തിൽ ദേശീയ സെമിനാർ ആരംഭിച്ചു. കോളജിലെ ബിഷപ്പ് സ്റ്റാൻലി റൂമിൽ ഹാളിൽ വച്ച് നടന്ന സെമിനാർ കേരള സംസ്ഥാന ധനകാര്യ കമ്മീഷൻ ചെയർമാൻ പ്രൊഫസർ കെ എൻ ഹരിലാൽ ഉദ്ഘാടനം ചെയ്തു.
കെഎസ്എഫ്ഇ ചെയർമാൻ കെ വരദരാജൻ മുഖ്യാതിഥി ആയിരുന്നു.
കോളജ് പ്രിൻസിപ്പൽ പ്രൊഫസർ സിന്ധ്യ കാതറീൻ മൈക്കിൾ അധ്യക്ഷത വഹിച്ച യോഗത്തിൽ കേരള സർക്കാർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാർലമെൻററി അഫയേഴ്സിന്റെ ഡയറക്ടർ ജനറൽ ഡോ. ബിവീഷ് യു ബി വിഷയാവതരണം നടത്തി.കോളജ് മാനേജർ റവ.
ഡോ. അഭിലാഷ് ഗ്രിഗറി മുഖ്യപ്രഭാഷണം നടത്തി.
ഇക്കണോമിക്സ് വിഭാഗം മേധാവി ഡോക്ടർ ശാലിനി മാത്യൂസ് സ്വാഗതവും സാമ്പത്തിക ശാസ്ത്ര വിഭാഗം അധ്യാപകൻ ഡോക്ടർ രതീഷ് സി കൃതജ്ഞതയും രേഖപ്പെടുത്തി.
തുടർന്ന് കൊല്ലം എസ്എൻ കോളജിലെ കൊമേഴ്സ് വിഭാഗം അസോസിയേറ്റ് പ്രൊഫസർ ഡോക്ടർ നിത്യ യു എസ് ,കേരള ഗവൺമെൻറിൻറെ സ്റ്റേറ്റ് ഫിനാൻസ് കമ്മീഷൻ അഡ്വൈസർ ഡോക്ടർ ഹരി കുറുപ്പ് കെ കെ,കുസാറ്റ് അസോസിയേറ്റ് പ്രൊഫസർ ഡോക്ടർ മുരളീധരൻ എസ് എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. വിവിധ യൂണിവേഴ്സിറ്റികളിലെ അധ്യാപകർ ,ഗവേഷക വിദ്യാർത്ഥികൾ എന്നിവർ സെമിനാറിന്റെ രണ്ടാം ദിവസമായ വെള്ളിയാഴ്ച പ്രബന്ധങ്ങൾ അവതരിപ്പിക്കും.
സെമിനാർ വെള്ളിയാഴ്ച സമാപിക്കും. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

