കരുനാഗപ്പള്ളി ∙ മദ്യപിക്കാൻ പണം കൊടുക്കാത്തതിന് കുത്തിപ്പരുക്കേൽപ്പിച്ച കേസിൽ കല്ലേലി ഭാഗം പുതിയവീട്ടിൽ വടക്കതിൽ ബി. ഷാൻ(44) അറസ്റ്റിലായി.
കഴിഞ്ഞ ദിവസം മാരാരി തോട്ടത്ത് വച്ച് നൗഫൽ എന്ന ആളെ തടഞ്ഞു നിർത്തി മദ്യപിക്കാനായി പണം ആവശ്യപ്പെട്ടു. അത് കൊടുക്കാത്തതിന്റെ വിരോധത്താൽ പ്രതി നൗഫലിനെഅടിക്കുകയും കയ്യിൽ കരുതിയ ആയുധം ഉപയോഗിച്ച് കുത്തുകയുമായിരുന്നു.
കരുനാഗപ്പള്ളി പൊലീസ് മാളിയേക്കൽ മദ്യ വിൽപന ശാലയ്ക്കു സമീപത്തു നിന്നു പ്രതിയെ പിടികൂടി. കരുനാഗപ്പള്ളി എസ്എച്ച്ഒ അനൂപിന്റെ നേതൃത്വത്തിൽ എസ്ഐമാരായ ഷമീർ, ജയേഷ് ,ആഷിഖ്, സുരേഷ് കുമാർ, എസ്സിപിഒ ഹാഷിം എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

