കടയ്ക്കൽ ∙ തദ്ദേശ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കവേ കടയ്ക്കൽ പഞ്ചായത്തിൽ സ്റ്റേഡിയം നിർമാണത്തിന് എന്ന് പറഞ്ഞു പാറയും മെറ്റലും ഇറക്കിയത് വിവാദത്തിൽ. പെരുമാറ്റ ചട്ടം നിലനിൽക്കെ കഴിഞ്ഞ ദിവസം രാത്രി സ്റ്റേഡിയത്തിനകത്ത് ടിപ്പറിൽ രണ്ടു ലോഡ് പാറയും മറ്റും ഇറക്കിയ ശേഷം നവീകരണത്തിന് സാധന സാമഗ്രികൾ ഇറക്കിയെന്നു പറഞ്ഞു സാമൂഹിക മാധ്യമങ്ങൾ വഴി പഞ്ചായത്ത് അംഗങ്ങൾ പ്രചാരണം നടത്തിയതാണ് വിവാദമായത്.
എൽഡിഎഫ് ഭരണത്തിലായിരുന്ന പഞ്ചായത്തിൽ തിരഞ്ഞെടുപ്പ് പ്രഖ്യാപനം വരും മുൻപ് സ്റ്റേഡിയം നിർമാണവുമായി ബന്ധപ്പെട്ട് ഒന്നും ചെയ്യാതെ തിരഞ്ഞെടുപ്പിന് ഏതാനും ദിവസം മുൻപ്് സാധന സാമഗ്രികൾ ഇറക്കിയതാണ് വിവാദം ആയത്.
തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകുമെന്നു യുഡിഎഫ് കേന്ദ്രങ്ങൾ അറിയിച്ചു. 30 വർഷത്തിന് മുൻപ് വയൽ നികത്തി സ്റ്റേഡിയം എന്ന് ബോർഡ് സ്ഥാപിച്ചെങ്കിലും ഇതു വരെ സ്റ്റേഡിയം നവീകരണം നടന്നിരുന്നില്ല.
ഏതാനും ദിവസം മുൻ തെരുവ് വിളക്ക് സ്ഥാപിക്കാൻ നടത്തിയ ശ്രമവും വിവാദത്തിന് ഇടയാക്കി.
ടൗണിലെ നിലവിലെ മെംബറും സ്ഥാനാർഥിയും ആയ ആളുടെ നേതൃത്വത്തിൽ തെരുവ് വിളക്ക് സ്ഥാപിച്ചത് തർക്കത്തിന് ഇടയാക്കി. തിരഞ്ഞെടുപ്പ് കമ്മിഷനും പരാതി നൽകി.
വിവാദമായപ്പോൾ കൂടുതൽ സ്ഥലത്ത് ലൈറ്റ് സ്ഥാപിക്കാനുള്ള ശ്രമം നിർത്തി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

