ചാത്തന്നൂർ ∙ പരവൂർ മേഖലയിൽ നിന്നുള്ള ബസുകൾ മീനാട് പാലമൂട് തിരിഞ്ഞു കൊച്ചാലുംമൂട്, കോതേരി, സിവിൽ സ്റ്റേഷൻ വഴി ചാത്തന്നൂരിൽ എത്തണമെന്ന ആവശ്യം ശക്തം. കൊട്ടിയത്ത് അവസാനിക്കുന്ന ടൗൺ ബസ് സർവീസുകൾ ദേശീയപാത വികസനം പൂർത്തിയാകുന്നതോടെ ചാത്തന്നൂർ വരെ നീട്ടണമെന്ന ആവശ്യവും ശക്തമാണ്.
വർഷങ്ങൾക്കു മുൻപ് ഉദ്ഘാടനം ചെയ്ത ചാത്തന്നൂർ പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ ബസുകൾ എത്താത്ത അവസ്ഥയ്ക്കും ഇതോടെ പരിഹാരമാകും. പരവൂർ, വർക്കല മേഖലയിൽ നിന്നുള്ള സ്വകാര്യ ബസുകൾ മീനാട് പാലമൂട് തിരിഞ്ഞു സിവിൽ പ്രൈവറ്റ് ബസ് സ്റ്റാൻഡ് വഴി ചാത്തന്നൂരിലേക്ക് പോകുന്നത് ചിറക്കര പഞ്ചായത്ത് പ്രദേശം ഉൾപ്പെടെ വലിയൊരു മേഖലയുടെ വികസനത്തിനു സഹായകമാകും.
നിലവിൽ മിനി സിവിൽ സ്റ്റേഷനിൽ എത്തുന്നതിനു യാത്രാ സൗകര്യം കുറവാണ്.
കെഎസ്ആർടിസി ബസുകൾ മാത്രമാണ് ആശ്രയം. ഓർഡിനറി ബസ് സർവീസുകൾ കുറവായതു യാത്രക്കാരെ വലയ്ക്കുന്നുണ്ട്.ഇരുപത്തിയഞ്ചിലേറെ സർക്കാർ സ്ഥാപനങ്ങൾ മിനി സിവിൽ സ്റ്റേഷനിലും പരിസരത്തുമായി പ്രവർത്തിക്കുന്നുണ്ട്.ബസുകൾ ഇതുവഴി വരുന്നതോടെ ചാത്തന്നൂർ എസ്എൻ കോളജ്, എസ്എൻ ട്രസ്റ്റ് സ്കൂൾ, ഉളിയനാട് ഗവ.
ഹൈസ്കൂൾ, ഇത്തിക്കര ബ്ലോക്ക് ഓഫിസ് എന്നിവിടങ്ങളിലേക്കും സുഗമമായ യാത്രാ സൗകര്യമാകും.അനധികൃത ഷെഡുകൾ ഒഴിപ്പിച്ചു കഴിഞ്ഞ ദിവസം റവന്യു വകുപ്പ് ഏറ്റെടുത്ത റവന്യു പുറമ്പോക്ക് ഭൂമിയിൽ 5 കോടി രൂപ ചെലവിൽ മിനി സിവിൽ സ്റ്റേഷൻ അനക്സ് മന്ദിരം നിർമാണം ഉടൻ ആരംഭിക്കും.
വാടക കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്ന കൂടുതൽ സർക്കാർ ഓഫിസുകൾ ഇവിടേക്കും മാറും. ചാത്തന്നൂർ ആസ്ഥാനമായി താലൂക്ക് വരുന്നതോടെ ഇവിടം പ്രധാന കേന്ദ്രമായി മാറും.
പരവൂർ -ചാത്തന്നൂർ റൂട്ടിൽ നിലവിൽ പാലമൂട് കഴിഞ്ഞാൽ തിരുമുക്കിലാണ് അടുത്ത സ്റ്റോപ്, ബസുകൾ കൊച്ചാലുംമൂട്, കോതേരി, മിനി സിവിൽ സ്റ്റേഷൻ വഴി ചാത്തന്നൂരിൽ എത്തി തിരുമുക്ക് വഴിയാണ് കൊട്ടിയം മേഖലയിലേക്ക് പോകുന്നത്. അതിനാൽ നിലവിലെ 2 ബസ് സ്റ്റോപുകളെയും ഇതു ബാധിക്കുകയില്ല.
മിനി സിവിൽ സ്റ്റേഷനിലും പരിസരത്തും ഉള്ള സ്ഥാപനങ്ങൾ
കെഎസ്ആർടിസി ഡിപ്പോ, സബ് ട്രഷറി, ഗവ.
ഐടിഐ, ആർടിഒ എക്സ്ടെൻഷൻ സെന്റർ, സബ് റജിസ്ട്രാർ ഓഫിസ്, പൊതുമരാമത്ത് ഓഫിസ്, ഉപജില്ലാ വിദ്യാഭ്യാസ ഓഫിസ്, സെയിൽസ് ടാക്സ് ഓഫിസ്, ഫുഡ് സ്ഫേറ്റി ഓഫിസ്, ലീഗൽ മെട്രോളജി ഓഫിസ്, വില്ലേജ് ഓഫിസ്, കൃഷി ഭവൻ, അഗ്രികൾചറൽ അസിസ്റ്റന്റ് ഡയറക്ടർ ഓഫിസ്, എക്സൈസ് ഓഫിസ്,പിഡബ്ല്യുഡി റസ്റ്റ് ഹൗസ്, ഭൂരേഖ ഓഫിസ്, എൽഐസി ഓഫിസ്, കെഎസ്ആർടിസി ഡ്രൈവിങ് പരിശീലന കേന്ദ്രം, ഗവ. ഐടിഐ ഡ്രൈവിങ് പരിശീലന കേന്ദ്രം തുടങ്ങിയവ.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

