ചെറുപുഴ ∙ മലയോരപാതയും ചെറുപുഴ- തിരുമേനി മരാമത്ത് റോഡും സംഗമിക്കുന്ന മഞ്ഞക്കാട് മുക്കിൽ ഡിവൈഡർ നിർമാണം മുടങ്ങിയെന്ന് പരാതി. മഞ്ഞക്കാട് മുക്കിൽ വാഹനാപകടം തുടർക്കഥയായതോടെയാണു ഡിവൈഡർ നിർമിക്കണമെന്ന ആവശ്യം ശക്തമായത്. പരാതിയെത്തുടർന്നു മൊട്ടർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തി പരീക്ഷണാർഥം മഞ്ഞക്കാട് മുക്കിൽ പാറപ്പൊടി ചാക്കിൽ നിറച്ചു താൽക്കാലിക ഡിവൈഡർ സ്ഥാപിച്ചു.
ആദ്യ ദിവസങ്ങളിൽ ഡിവൈഡർ വാഹനങ്ങൾ ഇടിച്ചു തകർത്തെങ്കിലും പിന്നീട് ഡ്രൈവർമാർ ശ്രദ്ധിച്ചതോടെ അപകടം കുറഞ്ഞു.
ഇതോടെ മൊട്ടർ വാഹന വകുപ്പ് സ്ഥിരം ഡിവൈഡർ സ്ഥാപിക്കുമെന്നാണു പ്രതീക്ഷിച്ചത്. എന്നാൽ, പരീക്ഷണം കഴിഞ്ഞു മാസങ്ങൾ കഴിഞ്ഞിട്ടും തുടർനടപടിയുണ്ടായില്ല.
ഇതോടെ സ്ഥിതി വീണ്ടും പഴയപടിയായി. മഞ്ഞക്കാട് മുക്കിൽ ഡിവൈഡർ സ്ഥാപിക്കാൻ അടിയന്തരനടപടി സ്വീകരിക്കണമെന്നാണു യാത്രക്കാരുടെയും നാട്ടുകാരുടെയും ആവശ്യം. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

