ചെറുപുഴ ∙ റോഡ് അടിപൊളിയാണെങ്കിലും ബസ് സർവീസുകൾ ഇല്ലാത്തതു യാത്രക്കാരെ ദുരിതത്തിലാക്കുന്നു. ചെറുപുഴ – ആലക്കോട് പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന പ്രാപ്പൊയിൽ ഈസ്റ്റ്-എയ്യൻകല്ല്-കുണ്ടേരി- മൂന്നാംകുന്ന്-രയറോം റൂട്ടിൽ ബസ് സർവീസ് ഇല്ലാത്തതാണു യാത്രക്കാരെ ദുരിതത്തിലാക്കുന്നത്. ബസ് സർവീസില്ലാത്ത ഗ്രാമീണ റോഡുകളിൽകൂടി ബസ് സർവീസുകൾ ആരംഭിക്കാൻ എംഎൽഎമാരുടെ നേതൃത്വത്തിൽ നടപടി ആരംഭിച്ചിരുന്നു.
എന്നാൽ പ്രാപ്പൊയിൽ -എയ്യൻകല്ല്-കുണ്ടേരി- മൂന്നാംകുന്ന്-രയറോം റൂട്ടിൽ ബസ് സർവീസ് ആരംഭിക്കുന്നതിനു നടപടിയില്ല.
കോടിക്കണക്കിനു രൂപ മുടക്കി റോഡ് മെക്കാഡം ടാറിങ് നടത്തി ഗതാഗതയോഗ്യമാക്കിയെങ്കിലും ബസ് സർവീസില്ലാത്തതു യാത്രക്കാരെ ദുരിതത്തിലാക്കുന്നു. ഒരു സ്വകാര്യ ബസ് മാത്രമാണ് ഇപ്പോൾ ഇതുവഴി സർവീസ് നടത്തുന്നത്. കാസർകോട് ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്നു ചെറുപുഴ വഴി ആലക്കോട് ഭാഗത്തേക്ക് ഒട്ടേറെ കെഎസ്ആർടിസി ബസുകൾ സർവീസ് നടത്തുന്നുണ്ട്. ഇതിൽ ചില ബസുകൾ പ്രാപ്പൊയിൽ ഈസ്റ്റ്-എയ്യൻകല്ല്-കുണ്ടേരി, മൂന്നാംകുന്ന്-രയറോം വഴി തിരിച്ചു വിട്ടാൽ പ്രദേശത്തെ ജനങ്ങൾ അനുഭവിക്കുന്ന യാത്രാക്ലേശം പരിഹരിക്കാനാകും.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

