കോളയാട് ∙ കോളയാട് ടൗൺ സൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായി തെരുവുവിളക്കുകൾ സ്ഥാപിച്ചു. നിർമാണ പ്രവൃത്തി ആരംഭിച്ച് ഒരുവർഷം ആകാറായിട്ടും നിർമാണം പൂർത്തിയാകാത്തത് സംബന്ധിച്ച് മലയാള മനോരമ വാർത്ത നൽകിയിരുന്നു.
ഇതേത്തുടർന്നാണ് അധികൃതർ അടിയന്തരമായി ഇടപെട്ട് നിർമാണപ്രവൃത്തി പൂർത്തിയാക്കാൻ നിർദേശം നൽകിയത്. ഇതോടെ കോളയാട് പേരാവൂർ ബ്ലോക്കിലെ ആദ്യ സമ്പൂർണ സുന്ദര ടൗൺ ആകും.
തലശ്ശേരി-ബാവലി അന്തർ സംസ്ഥാന പാതയിലെ പ്രധാന ടൗണുകളിൽ ഒന്നായ കോളയാട് ടൗൺ വികസനത്തിന് മട്ടന്നൂർ എംഎൽഎ കെ.കെ.ഷൈലജയുടെ വികസന ഫണ്ടിൽ ഉൾപ്പെടുത്തി രണ്ട് കോടി രൂപയാണ് അനുവദിച്ചത്. വീതി കുറഞ്ഞ റോഡായതിനാൽ ടൗണിൽ വാഹന പാർക്കിങ്ങിനും കാൽനട
യാത്രക്കാർക്കും ഏറെ ബുദ്ധിമുട്ടാണ്. ഒരു വശത്ത് ഓട്ടോ പാർക്കിങ്ങും മറുവശത്ത് ഗുഡ്സ് പാർക്കിങ്ങുമുണ്ട്.
ടൗണിന്റെ മധ്യഭാഗത്താണ് വായന്നൂർ, ആലച്ചേരി ഭാഗത്തേക്കുള്ള റോഡ് ആരംഭിക്കുന്നതും.
ടൗണിലെത്തുന്ന ഉപഭോക്താക്കളുടെ വാഹനങ്ങൾ പാർക്ക് ചെയ്യാനും സൗകര്യങ്ങളില്ല. ഈ സാഹചര്യത്തിലാണ് പഞ്ചായത്ത് ഭരണസമിതി എംഎൽഎ വഴി നവകേരള സദസ്സിൽ മന്ത്രി മുഹമ്മദ് റിയാസിന് നിവേദനം നൽകിയത്. ടൗണിന്റെ ശോചനീയാവസ്ഥ ബോധ്യപ്പെട്ട മന്ത്രി ബജറ്റിൽ ടൗൺ സൗന്ദര്യവൽക്കരണത്തിന് രണ്ട് കോടി നീക്കിവയ്ക്കുകയായിരുന്നു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

