ചെറുപുഴ ∙ പുളിങ്ങോം പാലത്തിലെ കുഴികൾ അടക്കാൻ തയാറാകാത്ത അധികാരികൾക്കെതിരെ പ്രതിഷേധം കനക്കുന്നു. കണ്ണൂർ-കാസർകോട് ജില്ലകളിലെ ചെറുപുഴ, ഈസ്റ്റ് എളേരി പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിച്ചു തേജസ്വിനിപ്പുഴയുടെ പുളിങ്ങോം ഭാഗത്തു നിർമിച്ച പാലത്തിൽ നിറയെ കുഴികൾ രൂപപ്പെട്ടിട്ടും നടപടി എടുക്കാൻ തയാറാകാത്തതാണ് പ്രതിഷേധത്തിനു കാരണമായത്.
ബസുകൾ ഉൾപ്പെടെ നൂറുകണക്കിനു വാഹനങ്ങളാണ് ദിവസവും പാലത്തിലൂടെ കടന്നുപോകുന്നത്.
പാലത്തിനു വീതി കുറവായതിനാൽ ഒരു വലിയ വാഹനത്തിനു മാത്രമെ കടന്നുപോകാൻ സാധിക്കൂ. പാലത്തിൽ നിറയെ കുഴികൾ രൂപപ്പെട്ടതോടെ വലിയ വാഹനങ്ങൾ കടന്നുപോകുമ്പോൾ കാൽനടയാത്രക്കാർ ഓടി മാറേണ്ട
സ്ഥിതിയാണു നിലവിലുള്ളത്. 25 വർഷം മുൻപാണു തേജസ്വിനിപ്പുഴയുടെ പുളിങ്ങോം ഭാഗത്തു പാലം നിർമിച്ചത്.
എന്നാൽ അന്ന് വാഹനങ്ങളും കാൽനടയാത്രക്കാരും വളരെ കുറവായിരുന്നു. എന്നാൽ ഇന്ന് നൂറുകണക്കിനു വാഹനങ്ങളും വിദ്യാർഥികൾ ഉൾപ്പെടെ ഒട്ടേറെ യാത്രക്കാരും പാലത്തിലൂടെ യാത്ര ചെയ്യുന്നുണ്ട്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

