ഇരിട്ടി ∙ തിരഞ്ഞെടുപ്പ് സ്പെഷൽ ഡ്രൈവിന്റെ ഭാഗമായി പൊലീസ് നടത്തിയ നീക്കത്തിൽ കച്ചേരിക്കടവിൽ വീട്ടിലെ കിടപ്പുമുറിയിൽ കട്ടിലിനിടിയിൽ പ്രത്യേക അറയുണ്ടാക്കി സൂക്ഷിച്ച വിദേശ മദ്യശേഖരം പിടികൂടി. വടയാറ്റുകുന്നേൽ ജിജി (45)യെ ഇരിട്ടി പ്രിൻസിപ്പൽ എസ്ഐ കെ.ഷറഫുദീനും സംഘവും അറസ്റ്റ് ചെയ്തു.
14.5 ലീറ്റർ ഇന്ത്യൻ നിർമിത വിദേശ മദ്യവും വിൽപനയിലൂടെ ലഭിച്ച 23750 രൂപയും പൊലീസ് കണ്ടെടുത്തു.
തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളുടെ ഭാഗമായി റൂറൽ ജില്ലാ പൊലീസ് മേധാവി അനൂജ് പലിവാളിന്റെയും ഇരിട്ടി ഡിവൈഎസ്പി രാജേഷിന്റെയും ഏകോപനത്തിൽ ഇരിട്ടി എസ്എച്ച്ഒ ഇൻസ്പെക്ടർ വി.സിജിത്ത്, ഇരിട്ടി എസ്ഐ കെ.ഷറഫുദ്ദീൻ എന്നിവരുടെ നേതൃത്വത്തിൽ സ്പെഷൽ ഡ്രൈവ് സംഘം രൂപീകരിച്ചു പരിശോധന ശക്തമാക്കിയിട്ടുണ്ട്. കച്ചേരിക്കടവിൽ നിരന്തരമായി മദ്യ വിൽപന നടക്കുന്നു എന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
എസ്ഐ പ്രവീൺ, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ ശിഹാബുദ്ദീൻ, നിസാമുദ്ദീൻ, രമ്യ, ഇരട്ടി ഡിവൈഎസ്പി സ്ക്വാഡിലെ ജയദേവ് എന്നിവരും പരിശോധക സംഘത്തിൽ ഉണ്ടായിരുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

