ഇരിട്ടി ∙ പേരട്ട–തൊട്ടിൽപാലം പ്രദേശത്തു തുടർച്ചയായ നാലാം ദിവസവും കാട്ടാന വീട്ടുമുറ്റത്തും കാർ പോർച്ചിലും പറമ്പിലും കയറിയിറങ്ങി കണ്ണിൽ കണ്ടതൊക്കെ ചവിട്ടി മെതിച്ചു. വൈകിട്ടു പുറത്തിറങ്ങണമെങ്കിൽ ആനയുടെ അനുവാദം വേണമെന്നതാണു നിലവിൽ പ്രദേശത്തെ സ്ഥിതി.
പറമ്പിൽ നട്ടുവളർത്തിയ കൃഷിയൊന്നും ബാക്കി വയ്ക്കുന്നില്ല. ദൂരെ ജോലിക്കു പോകുന്നവർക്കും രാവിലെ റബർ ടാപ്പിങ്ങും പാൽ വിതരണവും നടത്തുന്നവർക്കും ആനയെ പേടിച്ചു പുറത്തിറങ്ങാനാകാത്ത സ്ഥിതിയാണ്. ഇന്നലെ പുലർച്ചെ ജനവാസകേന്ദ്രത്തിലിറങ്ങിയ ആന മൂന്നുവീടുകളുടെ ചുറ്റുമതിൽ മറികടന്നാണു കരിനാട്ട് ജോസിന്റെ വീട്ടുമുറ്റത്ത് എത്തിയത്.
ആന കാർപോർച്ചിലൂടെയും മുറ്റത്തു കൂടിയും നടക്കുന്ന ദൃശ്യം സിസിടിവിയിൽ പതിഞ്ഞതിനാൽ ഭീകരത പുറംലോകമറിഞ്ഞു. ആന, പോർച്ചിൽ നിർത്തിയിട്ട
വാഹനങ്ങൾക്കിടയിൽ അൽപനേരം നിന്നശേഷം തിരികെ പോവുകയായിരന്നു. ആന്റോ കുറുന്തോട്ടം, ടോമി കുറുന്തോട്ടം, തോമാച്ചൻ ഒറ്റപ്ലക്കൽ തുടങ്ങിയവരുടെ കൃഷി നശിപ്പിച്ചതാണ് മടങ്ങിയത്. കർണാടക വനാതിർത്തിയിൽ 600 മീറ്റർ ദൂരത്തിൽ സോളർവേലി സ്ഥാപിച്ചിട്ടുണ്ടെങ്കിലും അറ്റകുറ്റപ്പണി നടത്താത്തതിനാൽ തകർന്നു കിടക്കുകയാണ്.
ഈ പ്രദേശത്തുകൂടിയാണ് ആന കർണാടക വനത്തിൽനിന്നു കേരളത്തിൽ ജനവാസകേന്ദ്രത്തിൽ എത്തുന്നത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

