മാഹി ∙ പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപാപ്പ മാഹിയിലമ്മയുടെ ദേവാലയത്തെ ബസിലിക്ക പദവിയിലേക്ക് ഉയർത്തിയത് ഏറെ സന്തോഷിപ്പിക്കുന്ന വസ്തുതയാണെന്ന് തലശ്ശേരി അതിരൂപത ആർച്ച് ബിഷപ് മാർ ജോസഫ് പാംപ്ലാനി. സെന്റ് തെരേസ ബസിലിക്ക തിരുനാളിൽ കുർബാന അർപ്പിക്കുകയായിരുന്നു.സ്വർഗത്തെ നോക്കിയ അതേ സ്നേഹത്തോടെയും അതേ തീഷ്ണതയേടെയും തീവ്രതയോടെ അമ്മത്രേസ്യ ചുറ്റും നോക്കി എന്നുള്ളതാണ് അമ്മയെ വ്യത്യസ്ഥതയാക്കുന്നത്.
സ്വർഗത്തെ നോക്കിയ, ദൈവത്തെ നോക്കിയ കണ്ണു കൊണ്ട് നീ ചുറ്റുവട്ടങ്ങളെ നോക്കുക. എല്ലാം ശാന്തമായി കാണാൻ കഴിയും എല്ലാം കൃത്യമായി കാണാൻ കഴിയും.
ഈ ലോകം ദൈവത്തിന്റെ സ്നേഹ ബാധിതമായ ലോകമാണ്.
ദൈവത്തിന് കൃത്യമായി പദ്ധതികൾ ഉണ്ട്. അതു നമ്മുടെ രക്ഷയ്ക്കു വേണ്ടിയുള്ള പദ്ധതിയാണ്.ദൈവത്തിന് മുന്നിലിരുന്നുകൊണ്ട് ഹൃദയം തുറന്ന് നാം നടത്തുന്ന പ്രണയ സല്ലാപമാണ് പ്രാർഥന.
ചിലരെ അഹന്തയുടെ അരൂപി ബാധിച്ചിരിക്കുകയാണ്, ബിഷപ് പറഞ്ഞു. ഫാ.
സൈമൺ പീറ്റർ, ഫാ.ജോസഫ് അനിൽ, ഫാ.ജോസഫ് യേശുദാസ് എന്നിവരും കുർബാന അർപ്പിച്ചു. ഇന്ന് ഫാ.
ലിബിൻ ജോസഫ് കോളരിക്കൽ, ഫാ.ജെർസിൻ ജോർജ്, ഫാ.അജിത്ത് ആന്റണി ഫർണാണ്ടസ് എന്നിവർ കുർബാനയ്ക്ക് കാർമികത്വം വഹിക്കും. 22നു തിരുനാൾ സമാപിക്കും.
തീർഥാടക പ്രവാഹം
മാഹി ഇന്നലെ തീർഥാടക പ്രവാഹത്തിൽ മുങ്ങി.
രാവിലെ മുതൽ രാത്രി വൈകും വരെ ദേവാലയത്തിന്റെ ഇരു ഭാഗത്തും തീർഥാടകരുടെ നീണ്ടനിര നിലയ്ക്കാതെ തുടർന്നു. പാർക്കിങ് ഗ്രൗണ്ടുകൾ നിറഞ്ഞു കവിഞ്ഞു.
റോഡരികിൽ തീർഥാടക വാഹനങ്ങൾ പാർക്ക് ചെയ്യേണ്ടി വന്നു. പൊലീസും വൊളന്റിയർമാരും ഏറെ പ്രയാസപ്പെട്ടാണ് ഗതാഗതം നിയന്ത്രിച്ചത്.അവധി ദിവസമായതിനാൽ തീർഥാടകർ ഒഴുകിയെത്തുകയാണ്.
വഴിയോര കച്ചവടക്കാർക്കും താൽക്കാലിക സ്റ്റാളുകളിലും നല്ല തിരക്കായിരുന്നു …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

