ആലക്കോട് ∙ ചെങ്ങളായി പഞ്ചായത്തിലെ മാവിലംപാറയിൽ കലക്ടറുടെ ഉത്തരവ് ലംഘിച്ചും ചെങ്കൽ ഖനനം. ബാലേശുഗിരി–പടപ്പേങ്ങാട് പ്രദേശങ്ങളിലെ ജനങ്ങൾ ആക്ഷൻ കമ്മിറ്റി രൂപീകരിച്ച് കലക്ടർക്ക് പരാതി നൽകിയതിനെത്തുടർന്നാണ് ചെങ്കൽ ഖനനം നിർത്താൻ ഉത്തരവ് പുറപ്പെടുവിച്ചത്.
ചെങ്കൽ ഖനനം നടത്തുന്ന പ്രദേശം ചപ്പാരപ്പടവ് പഞ്ചായത്ത് അംഗം എ.എൻ.വിനോദിന്റെ നേതൃത്വത്തിൽ ആക്ഷൻ കമ്മിറ്റി അംഗങ്ങൾ സന്ദർശിച്ചു. താലൂക്ക്, വില്ലേജ് അധികൃതർക്ക് പരാതിയും നൽകി.
ഖനന പ്രദേശത്തിന് സമീപം താഴ്ന്നുകിടക്കുന്ന പ്രദേശങ്ങളാണ് ബാലേശുഗിരിയും പടപ്പേങ്ങാടും.
വർഷങ്ങളായുള്ള ഖനനത്തെത്തുടർന്ന് പത്തും മുപ്പതും മീറ്റർ താഴ്ചയുള്ള കുഴികളാണ് മുകൾ ഭാഗത്ത് രൂപപ്പെട്ടിരിക്കുന്നത്. മഴക്കാലത്ത് ഇവയെല്ലാം നിറഞ്ഞ് ഉരുൾപൊട്ടലിനു സമാനമായ ദുരന്തങ്ങളുണ്ടാകുമെന്നു നാട്ടുകാർ ഭയക്കുന്നു.
കടുത്ത വേനലിലും ജലക്ഷാമമുണ്ടാകാത്ത ബാലേശുഗിരിയിൽ വേനൽ തുടങ്ങുമ്പോൾതന്നെ ജലക്ഷാമം ഉണ്ടാകുന്നു. മഴ തുടങ്ങുമ്പോൾ കിണറുകളും കുളങ്ങളും കലങ്ങുകയും ചെയ്യുന്നു.
മിക്ക കിണറുകളിലെയും ജലം മലിനമാകുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

