തളിപ്പറമ്പ് ∙ അടുക്കിവച്ചിരുന്ന വൈദ്യുതി തൂണുകൾ ദേഹത്തുവീണ് യുവാവ് മരിച്ചു. കാഞ്ഞിരങ്ങാട് വടക്കെമൂലയിലെ പി.
ചന്ദ്രന്റെയും കേളോത്ത് മാധവിയുടെയും മകൻ കേളോത്ത് അജീഷ് (36) ആണ് ദാരുണമായി മരണപ്പെട്ടത്. വ്യാഴാഴ്ച രാത്രി 7.30 ഓടെയായിരുന്നു സംഭവം.
വൈദ്യുതി വകുപ്പ് അധികൃതർ തൂണുകൾ സൂക്ഷിച്ചിരിക്കുന്ന (സ്റ്റോക്ക് ചെയ്യുന്ന) സ്ഥലത്തായിരുന്നു അപകടം. ഈ പ്രദേശത്ത് ഇരിക്കുകയായിരുന്ന അജീഷ്, തന്നെ കൂട്ടിക്കൊണ്ടുപോകാൻ എത്തണമെന്ന് സുഹൃത്തിനോട് ഫോണിൽ ആവശ്യപ്പെട്ടിരുന്നു.
തുടർന്ന് സുഹൃത്ത് സ്ഥലത്ത് എത്തിയപ്പോഴാണ് അജീഷിനെ തൂണിനടിയിൽ വീണുകിടക്കുന്ന നിലയിൽ കണ്ടെത്തിയത്. ഉടൻതന്നെ തളിപ്പറമ്പിലെ സ്വകാര്യ ആശുപത്രിയിലും, പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി പരിയാരം ഗവ.
മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ചന്ദ്രിക, സുഷമ എന്നിവരാണ് സഹോദരങ്ങൾ.
സംസ്കാരം ഇന്ന് (14) ഉച്ചയ്ക്ക് 12.30-ന് നടക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

