മലപ്പുറം താനൂർ പൊലീസ് സ്റ്റേഷനിൽ കസ്റ്റഡിയിലിരിക്കെ ലഹരിക്കേസ് പ്രതി താമിർ ജിഫ്രി മരിച്ച സംഭവത്തിൽ നിർണായകമായ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. താമിർ ജിഫ്രി മരണപ്പെട്ട
രാത്രിയിലെ താനൂർ പൊലീസ് സ്റ്റേഷനിലെ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിട്ടുള്ളത്. അതീവ ഗുരുതരാവസ്ഥയിലായ താമിർ ജിഫ്രിയെ പൊലീസുകാർ ചുമന്നുകൊണ്ട് പോയി പൊലീസ് ജീപ്പിൽ കയറ്റുന്ന ദൃശ്യങ്ങളാണ് ഇതിലുള്ളത്.
എന്നാൽ, അദ്ദേഹത്തെ ജീപ്പിൽ കയറ്റിയിട്ടും ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ വൈകിയെന്ന കാര്യം ദൃശ്യങ്ങളിൽ വ്യക്തമാണ്. ഗുരുതരാവസ്ഥയിലായിരുന്ന താമിർ ജിഫ്രിയെയും വഹിച്ചുകൊണ്ടുള്ള ജീപ്പ് സ്റ്റേഷൻ പരിധി വിട്ടുപോയത് ഏറെ വൈകിയാണെന്നും ദൃശ്യങ്ങൾ വ്യക്തമാക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

