കണ്ണൂർ ∙ നിതിൻ രാജിന്റെ മരണത്തിൽ ആത്മഹത്യാ പ്രേരണക്കുറ്റം നേരിടുന്ന അധ്യാപകരായ ഡോ. എം.കെ.റാമും ഡോ.
കെ.ടി.സംഗീത നമ്പ്യാരും ഒളിവിൽ. സസ്പെൻഷനിലായ ഇവർക്കെതിരെ പട്ടികജാതി അതിക്രമ നിരോധന നിയമവും ചുമത്തിയിട്ടുണ്ട്.
ആരോപണവിധേയരായ അധ്യാപകർക്കും മാനേജ്മെന്റിനും ശക്തമായ മുന്നറിയിപ്പു നൽകി ഇന്നലെ 10 സംഘടനകൾ കോളജിലേക്കു മാർച്ച് നടത്തി. ക്ലാസ് ബഹിഷ്കരിച്ച് വിദ്യാർഥികളും പ്രതിഷേധത്തിനിറങ്ങി.
മരണത്തിൽ 5 ദിവസത്തിനകം റിപ്പോർട്ട് നൽകാൻ ദേശീയ പട്ടികജാതി കമ്മിഷൻ ഡിജിപിയോട് ആവശ്യപ്പെട്ടു.
കണ്ണൂർ സിറ്റി പൊലീസ് കമ്മിഷണർ 15 ദിവസത്തിനകം റിപ്പോർട്ട് നൽകണമെന്ന് സംസ്ഥാന പട്ടികജാതി– പട്ടികവർഗ കമ്മിഷനും നിർദേശിച്ചു. കമ്മിഷൻ ചെയർപഴ്സൻ ശേഖരൻ മിനിയോടനും അംഗം ടി.കെ.വാസുവും നിതിന്റെ വീട്ടിലെത്തി മാതാപിതാക്കളിൽനിന്നു വിവരങ്ങൾ തേടി.
സംസ്ഥാനത്തെ മുഴുവൻ സ്വാശ്രയ കോളജുകളിലും സിറ്റിങ് നടത്തുമെന്നു കോളജിലെത്തിയ സംസ്ഥാന യുവജന കമ്മിഷൻ ചെയർമാൻ എം. ഷാജിർ അറിയിച്ചു.
പരാതിപറഞ്ഞാൽ തോൽപിക്കും
കണ്ണൂർ ∙ ‘‘പരാതിപറഞ്ഞാൽ തോൽപിക്കും.
തടിച്ചി, കറുമ്പി, വൈറ്റി, തീവ്രവാദി എന്നിങ്ങനെ വിളിച്ചു മാനസികമായി പീഡിപ്പിച്ചിരുന്നു. ജാതിയുടെയും പേരിൽ അധിക്ഷേപിക്കും.
ഒരിക്കൽ പെൺകുട്ടികൾ മാനേജ്മെന്റിനു പരാതി നൽകിയപ്പോൾ ആൺകുട്ടികളെ കൊണ്ട് അടിപ്പിച്ചു’’– കണ്ണൂർ ഡെന്റൽ കോളജിലെ ഒന്നാം വർഷ ബിഡിഎസ് വിദ്യാർഥി ആർ.എൽ.നിതിൻ രാജ് ആശുപത്രിക്കെട്ടിടത്തിൽനിന്നു ചാടി മരിച്ച സംഭവത്തിൽ ആത്മഹത്യപ്രേരണക്കുറ്റം നേരിടുന്ന അധ്യാപകൻ ഡോ.എം.കെ.റാമിനെതിരെ അവസാനവർഷ ബിഡിഎസ് വിദ്യാർഥികൾ മൗനം വെടിഞ്ഞു രംഗത്തെത്തി. തലയിൽ അടിക്കുകയും ചെവിയിൽ പിടിച്ചുവലിക്കുകയും ചെയ്യും.
രക്ഷിതാക്കളോടു വിദ്യാർഥിയെക്കുറിച്ചു മോശമായി സംസാരിക്കും. ഉത്തരക്കടലാസ് വലിച്ചെറിയും.
വൈവ പൂർത്തിയാക്കില്ലെന്നു ഭീഷണിപ്പെടുത്തും. വലിയ മാനസിക സംഘർഷത്തിലൂടെയാണു കടന്നുപോകുന്നതെന്ന് അവസാന വർഷ വിദ്യാർഥി നയന നിഷികാന്ത് പറഞ്ഞു.
കർണാടക സ്വദേശിയായ ഡോ.എം.കെ.റാം 15 വർഷമായി ഇവിടെ അധ്യാപകനാണ്.
കോളജ് ഡീനിന് ഒരു വർഷം മുൻപു പരാതി നൽകിയിരുന്നു. ഒന്നാം വർഷ വിദ്യാർഥികളുടെ രക്ഷിതാക്കൾ യൂണിവേഴ്സിറ്റി അധികൃതർക്കും പരാതി നൽകിയിരുന്നു.
മുൻപു പരാതിയിൽ മാനേജ്മെന്റ് സസ്പെൻഡ് ചെയ്തിരുന്നെങ്കിലും പിന്നീട് തിരിച്ചെത്തി. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

