ഇരിക്കൂർ ∙ മലപ്പട്ടം മുനമ്പ്കടവ് പാലത്തിലെ ടാറിങ് തകർന്നു. സ്ലാബുകളിലെയും സ്പാനുകൾക്കിടയിലെയും ടാറിങ്ങാണു തകർന്നത്.
സ്ലാബുകളിലെ ടാറിങ് തകർന്നു മിക്ക സ്ഥലത്തും വലിയ കുഴികൾ രൂപപ്പെട്ടിട്ടുണ്ട്. പാലത്തിന്റെ മലപ്പട്ടം ഭാഗത്തും മധ്യഭാഗത്തും ഒരു മീറ്ററിലേറെ നീളത്തിൽ തകർന്നിട്ടുണ്ട്. കുഴികളിൽ അകപ്പെടാതിരിക്കാൻ ഇവിടെയെത്തുമ്പോൾ വാഹനങ്ങൾ മറുഭാഗത്തു കൂടി പോകുകയാണ്.
ഇത് വൻ അപകടഭീഷണി ഉയർത്തുന്നു.
ഇരുചക്ര വാഹനങ്ങളാണു കൂടുതൽ ദുരിതമനുഭവിക്കുന്നത്. മലപ്പട്ടം-മയ്യിൽ പഞ്ചായത്തുകളെ ബന്ധിപ്പിച്ച് 2006 ലാണു പാലം നിർമിച്ചത്. തളിപ്പറമ്പ്, മയ്യിൽ, കണ്ണൂർ ഭാഗത്തേക്കുള്ള പത്തോളം ബസുകൾ ഉൾപ്പെടെ നൂറുകണക്കിനു വാഹനങ്ങൾ ദിവസവും ഇതുവഴി പോകുന്നുണ്ട്. ശ്രീകണ്ഠപുരത്തുനിന്ന് കണ്ണൂരിലേക്കുള്ള എളുപ്പമാർഗവുമാണ്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

