ആലക്കോട് ∙ കാട്ടുപന്നികളിൽനിന്ന് കിഴങ്ങുവിളകൾ സംരക്ഷിക്കാൻ ഏറുമാടം കെട്ടി കർഷകന്റെ കാവൽ. ചപ്പാരപ്പടവ് പഞ്ചായത്തിലെ കോട്ടക്കടവ് മണാട്ടിയിലെ വിറകൊടിയനാൽ ടോമിയാണ് കൃഷിയിടത്തിൽ ഏറുമാടം നിർമിച്ച് രാത്രി കാവൽ നിൽക്കുന്നത്.
12 അടി ഉയരമുള്ള ഏറുമാടം ഒറ്റയ്ക്കാണ് നിർമിച്ചത്. വിളവെടുപ്പിനോട് അടുത്ത കപ്പ, ചേന, ചേമ്പ്, കാച്ചിൽ, ചീനിക്കിഴങ്ങ്, കൂർക്ക, എള്ള് എന്നിവയാണ് സംരക്ഷിക്കുന്നത്. കഴിഞ്ഞ നാലുവർഷമായി ടോമി ഇതേ രീതിയിൽ കൃഷി സംരക്ഷിച്ചുവരികയാണ്.
രാത്രി 10 മുതൽ പുലർച്ചെ മൂന്നു വരെയാണ് കാവൽ.
ഇതിനിടെയുള്ള സമയത്താണ് കാട്ടുപന്നികൾ കൃഷിയിടത്തിലേക്ക് ഇറങ്ങുന്നതെന്ന് ടോമി പറയുന്നു. വിളവെടുപ്പിനോട് അടുക്കുന്ന സമയത്താണ് കൃഷിയിടത്തേക്കു കാട്ടുപന്നികളുടെ കടന്നുകയറ്റം കൂടുതൽ. ഈ സമയത്താണ് ഏറുമാടം നിർമിച്ച് കാവൽ തുടങ്ങുന്നത്. ഇത്തവണ പതിനഞ്ചോളം ചേനയും കുറച്ച് ചേമ്പും നശിപ്പിച്ചു.
എന്തെല്ലാം നാശം ഉണ്ടായാലും പഞ്ചായത്ത് ഉൾപ്പെടെ ഒരിടത്തുനിന്നും സഹായം ലഭിക്കാറില്ലെന്നു ടോമി പറയുന്നു. കിഴങ്ങുവർഗ കൃഷി ചെയ്യാൻ മറ്റൊരാൾ സൗജന്യമായി നൽകിയ 2 ഏക്കർ സ്ഥലത്താണ് ടോമി ഒറ്റയ്ക്ക് കൃഷി ചെയ്യുന്നത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

