കണ്ണൂർ ∙ ചെങ്കൽ ക്വാറി ഉടമയിൽനിന്ന് കൈക്കൂലിയായി ഫ്രിജ് വാങ്ങിയ പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടിക്ക് നീക്കം. കണ്ണവം പൊലീസ് സ്റ്റേഷനിലെ, മലപ്പുറം സ്വദേശിയായ ഉദ്യോഗസ്ഥനെതിരെയാണ് വിജിലൻസ് അന്വേഷണം നടത്തുന്നത്.
ഉദ്യോഗസ്ഥന്റെ വാടകവീട്ടിൽ വിജിലൻസ് നടത്തിയ പരിശോധനയിൽ ഫ്രിജ് കണ്ടെത്തി. ഫ്രിജിന്റെ സീരിയൽ നമ്പറിൽ നിന്ന് തലശ്ശേരിയിലെ കടയിൽനിന്ന് വാങ്ങിയതാണെന്ന് മനസ്സിലായി.
വാങ്ങിയത് ഒരു ചെങ്കൽ ക്വാറി ഉടമയാണെന്നും കണ്ടെത്തി.
വിജിലൻസ് അന്വേഷണം നടക്കുന്നുണ്ടെന്ന് മനസ്സിലാക്കിയ പൊലീസുകാരൻ വ്യാഴാഴ്ച ക്വാറി ഉടമയ്ക്ക് ഗൂഗിൾ പേ വഴി പണം നൽകി രക്ഷപ്പെടാനുള്ള ശ്രമവും നടത്തി. ഇതും വിജിലൻസ് തെളിവായെടുത്തിട്ടുണ്ട്.
വിജിലൻസ് ഡിവൈഎസ്പി ബാബു പെരിങ്ങേത്തിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. പൊലീസുകാരനെതിരെ കേസെടുക്കുമെന്ന് വിജിലൻസ് അറിയിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

