
കല്യാശ്ശേരി ∙ ദേശീയപാത മാങ്ങാട്ടുപറമ്പിൽ നിന്നും കണ്ണപുരം റോഡിലേക്ക് പ്രവേശിക്കാൻ സാധിക്കുന്ന പുതിയ അടിപ്പാതയുടെ നിർമാണം തുടങ്ങി. 10 മീറ്റർ വീതിയും 4 മീറ്റർ ഉയരവുമുള്ള അടിപ്പാതയാണ് ഇവിടെ നിർമിക്കുന്നത്.
ബസുകൾക്കും വലിയ വാഹനങ്ങൾക്കും സുഗമമായി കടന്നുപോകാൻ സാധിക്കുന്ന നിലയിലാണ് അടിപ്പാത നിർമിക്കുന്നത്. തറ കോൺക്രീറ്റ് ചെയ്തു ഉറപ്പിച്ചു പ്ലാറ്റ് ഫോം ഒരുക്കുന്ന പ്രവൃത്തിയാണ് നടക്കുന്നത്.
ഇതിനു മുൻപ് വീതികുറഞ്ഞ 2 അടിപ്പാതകൾ മാങ്ങാട്ടുപറമ്പ് നിർമിച്ചിരുന്നു. ജനങ്ങളുടെ ശക്തമായ ആവശ്യത്തെ തുടർന്നാണ് വീതിയേറിയ പുതിയ അടിപ്പാതയ്ക്ക് അനുമതി ലഭിച്ചത്.
ആസൂത്രണത്തിലെ പിഴവ് കാരണം 2 തവണ അടിപ്പാത പൊളിച്ചു നീക്കേണ്ടി വന്നു.
ജനങ്ങളുടെ ആവശ്യം പരിഗണിക്കാതെയുള്ള നിർമാണത്തിലൂടെ കോടിക്കണക്കിന് രൂപയുടെ പാഴ്ചെലവാണ് ഉണ്ടായത്. നിലവിൽ തളിപ്പറമ്പ് ഭാഗത്തുനിന്നുളള ബസുകൾ കല്യാശ്ശേരി ഹാജിമൊട്ടയിലേക്ക് പോയി വീണ്ടും ധർമശാല ഭാഗത്തേക്ക് വന്നാണു കണ്ണപുരം റോഡിലേക്ക് കടക്കുന്നത്.
4 കിലോമീറ്റർ അധികദൂരം യാത്രചെയ്യേണ്ടി വരുന്നതായി യാത്രക്കാർ പരാതിപ്പെട്ടു. ഇതോടൊപ്പം ഇന്ധന, സമയ നഷ്ടമുണ്ടാകുന്നതായി ബസ് ജീവനക്കാരും അറിയിച്ചു. കണ്ണപുരം റോഡിൽ നിന്നും ദേശീയപാതയിലേക്ക് കടക്കാനും വാഹന യാത്രക്കാർക്ക് ഏറെ പ്രയാസപ്പെടേണ്ടി വരുന്നതായി പരാതിയും ഉയർന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]