പയ്യന്നൂർ ∙ പയ്യന്നൂരിലെ പുതിയ ബസ് സ്റ്റാൻഡ് നിർമാണം വീണ്ടും മുടങ്ങി. നഗരസഭ തനത് ഫണ്ടിൽനിന്ന് 5 കോടി രൂപ ചെലവഴിച്ചു നടത്തുന്ന രണ്ടാംഘട്ട
നിർമാണ പ്രവൃത്തി 2015 മാർച്ച് 16ന് ആണ് ഉദ്ഘാടനം ചെയ്തത്. ബസ് സ്റ്റാൻഡ് യാഡും ടോയ്ലറ്റ് സംവിധാനം ഉൾപ്പെടെയുള്ള നിർമാണമാണ് രണ്ടാം ഘട്ടമായി തുടങ്ങിയത്. ഊരാളുങ്കൽ സൊസൈറ്റിയാണ് കരാർ ഏറ്റെടുത്തത്. കഴിഞ്ഞ ഭരണസമിതിയുടെ കാലത്തുതന്നെ പുതിയ ബസ് സ്റ്റാൻഡ് ഉദ്ഘാടനം ചെയ്യാൻ കഴിയുമെന്ന പ്രതീക്ഷയാണ് ഉദ്ഘാടന ചടങ്ങിൽ ബന്ധപ്പെട്ടവർ പറഞ്ഞത്. എന്നാൽ ഊരാളുങ്കൽ സൊസൈറ്റി കരാർ ഏറ്റെടുത്ത് എസ്റ്റിമേറ്റ് പരിശോധിച്ചപ്പോഴാണ് യാഡ് ടാറിങ് പ്രവൃത്തിയാണെന്ന് അറിയുന്നത്.
ചതുപ്പിൽ ടാറിങ് നടത്തിയാൽ ഇളകിപ്പോകുമെന്നതിനാൽ യാഡ് കോൺക്രീറ്റ് ചെയ്യേണ്ടി വരുമെന്ന് കരാറുകാർ ചൂണ്ടിക്കാട്ടി. തുടർന്ന് എസ്റ്റിമേറ്റ് പുതുക്കി വീണ്ടും ഡിടിപിസിയുടെ അംഗീകാരത്തിന് നൽകേണ്ടി വന്നു. അംഗീകാരം കിട്ടി നിർമാണം തുടങ്ങാൻ 6 മാസമെടുത്തു.
വീണ്ടും പണി തുടങ്ങിയെങ്കിലും കാര്യമായ പുരോഗതി ഉണ്ടായില്ല. നിലം ലവൽ ചെയ്തതല്ലാതെ മറ്റ് പണികൾ നടന്നില്ല. തദ്ദേശ തിരഞ്ഞെടുപ്പിന് മുൻപ് തന്നെ നിർമാണം നിർത്തി വച്ച് കരാറുകാർ പിൻവാങ്ങി. കോൺക്രീറ്റ് ചെയ്യാനുള്ള കമ്പി ഓർഡർ ചെയ്തിട്ടുണ്ടെന്നും കമ്പി കിട്ടിയാൽ ഉടൻ നിർമാണം തുടങ്ങുമെന്നാണ് അന്ന് ബന്ധപ്പെട്ടവർ പറഞ്ഞത്.എന്നാൽ 2 മാസം പിന്നിട്ടിട്ടും കമ്പിയും മറ്റ് സാമഗ്രികളും എത്തിച്ചില്ല.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

