പയ്യന്നൂർ ∙ മാലിന്യം തള്ളുന്നവരെ പിടികൂടാൻ കൂടുതൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചു. 5 കേന്ദ്രങ്ങളിൽ 12 നിരീക്ഷണ ക്യാമറകളാണ് പുതുതായി സ്ഥാപിച്ചത്.
ഇതോടെ നഗരസഭ പരിധിയിൽ 22 കേന്ദ്രങ്ങളിൽ 44 നിരീക്ഷണ ക്യാമറകൾ മാലിന്യം തള്ളുന്നവരെ പിടികൂടാൻ സജ്ജമായി നിൽക്കുന്നുണ്ട്. മാലിന്യങ്ങൾ വലിച്ചെറിയുന്നവരെ മാത്രമല്ല, കള്ളന്മാരെ കണ്ടെത്താനും റോഡപകടങ്ങളെ കുറിച്ച് പൊലീസിന് തെളിവ് നൽകാനും നഗരസഭയും പൊലീസും ചേർന്ന് തീരുമാനിച്ച ഗതാഗത നിയന്ത്രണം ലംഘിക്കുന്നവരെ പിടികൂടാനും നിരീക്ഷണ ക്യാമറകൾ ഉപയോഗപ്പെടുത്തും.മാലിന്യമുക്തം നവകേരളം ക്യാംപെയ്ൻ ഭാഗമായി പദ്ധതിയിലൂടെ 3 ഘട്ടങ്ങളിലായി 22 ഇടങ്ങളിൽ 41 ക്യാമറകൾ സ്ഥാപിച്ചത്.
ക്യാമറകളുടെ പരിശോധന നടത്തുന്നതിന് 2 എൽഇഡി ടിവിയും നഗരസഭയിൽ ഒരുക്കിയിട്ടുണ്ട്.
2024-25 വർഷത്തെ പദ്ധതിയിലൂടെ 10 ലക്ഷം രൂപ ചെലവിലാണ് ഇപ്പോൾ 12 ക്യാമറകൾ സ്ഥാപിച്ചത്. നിരീക്ഷണ ക്യാമറകളുടെ സ്വിച്ച് ഓൺ കർമം നഗരസഭ അധ്യക്ഷ കെ.വി.ലളിത നിർവഹിച്ചു.
ഉപാധ്യക്ഷൻ പി.വി.കുഞ്ഞപ്പൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി എം.കെ.ഗിരീഷ്, സ്ഥിരം സമിതി അധ്യക്ഷന്മാരായ സി.ജയ, വി.ബാലൻ, വി.വി.സജിത, ടി.വിശ്വനാഥൻ, കൗൺസിലർമാരായ മണിയറ ചന്ദ്രൻ, ഇക്ബാൽ പോപ്പുലർ, കെ.കെ.അശോക് കുമാർ, ബി.കൃഷ്ണൻ, പി.ഷിജി, മുൻ ഉപാധ്യക്ഷൻ കെ.കെ.ഗംഗാധരൻ, നഗരസഭ ക്ലീൻ സിറ്റി മാനേജർ പി.പി.കൃഷ്ണൻ, ഹെൽത്ത് ഇൻസ്പെക്ടർ എം.പി.രാജേഷ്കുമാർ എന്നിവർ പ്രസംഗിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

