ബോളിവുഡ് ചലച്ചിത്ര രംഗത്ത് ശ്രദ്ധേയമായ സാന്നിധ്യമാണ് നേഹ ധൂപിയ. 2002-ൽ മിസ് ഇന്ത്യ കിരീടം ചൂടിയ താരം, അതേ വർഷം നടന്ന മിസ് യൂണിവേഴ്സ് മത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ചിരുന്നു.
തെലുങ്ക് ചിത്രങ്ങളിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന നേഹ പിന്നീട് ബോളിവുഡിലും തന്റേതായ സ്ഥാനം ഉറപ്പിച്ചു. തന്റെ അഭിനയ ജീവിതത്തിലുടനീളം നേരിടേണ്ടി വന്ന ബോഡി ഷെയിമിങ്ങിനെക്കുറിച്ചും, അത് വ്യക്തിജീവിതത്തിൽ ചെലുത്തിയ സ്വാധീനത്തെക്കുറിച്ചും താരം ഇപ്പോൾ മനസ്സ് തുറക്കുകയാണ്.
ഒരു ടെലിവിഷൻ ഷോയുടെ ഓഡിഷനിൽ പങ്കെടുത്തപ്പോൾ കാസ്റ്റിങ് ഡയറക്ടർ തന്റെ പുഞ്ചിരിയെക്കുറിച്ച് നടത്തിയ പരാമർശം ഏറെ വേദനിപ്പിച്ചുവെന്ന് താരം വെളിപ്പെടുത്തി. ഈ സംഭവത്തിന് ശേഷം 10 വർഷത്തോളം തനിക്ക് സ്വാഭാവികമായി ചിരിക്കാൻ കഴിഞ്ഞിരുന്നില്ലെന്നും അവർ വ്യക്തമാക്കി.
‘ഡബിൾ ഡേറ്റ്’ എന്ന ടെലിവിഷൻ പരിപാടിക്കിടെയായിരുന്നു നേഹയുടെ ഈ തുറന്നുപറച്ചിൽ. തന്റെ അനുഭവം നേഹ വിവരിക്കുന്നത് ഇങ്ങനെ: “എന്റെ കരിയറിന്റെ തുടക്കം.
ഞാന്‍ ഇന്‍ഡസ്ട്രിയില്‍ വളരെ പുതിയതായിരുന്നു. ഒരു ടിവി ഷോയുടെ ഓഡിഷന് പോയി.
കാസ്റ്റിങ് ഡയറക്ടറുടെ കൂടെ കാറില്‍ ഇരിക്കുകയായിരുന്നു. അയാള്‍ എന്നെ നോക്കിയപ്പോള്‍ ഞാന്‍ ചിരിച്ചു.
നീ ചിരിക്കരുത്, നിന്റെ ചിരി കാണാന്‍ ഭംഗിയില്ലെന്ന് പറഞ്ഞു. ചിരിക്കാത്തപ്പോഴാണ് നിന്റെ മുഖത്തിന് കരുത്ത് കൂടുതലെന്നാണ് പറഞ്ഞത്.
പിന്നീട് മിസ് ഇന്ത്യ നേടിയിട്ടും ഞാന്‍ ചിരിച്ചിട്ടില്ല. അന്നത്തെ ഫോട്ടോസ് നോക്കിയാല്‍ കാണാം,ഞാന്‍ ചിരിക്കുന്നില്ല.
8-10 വര്‍ഷത്തേക്ക് എന്നെ ബാധിച്ചു. എല്ലാത്തിനും കാരണം എന്റെ ചിരി ഭംഗിയില്ലെന്ന് അവര്‍ പറഞ്ഞതിനാലാണ്.” ഈ സംഭവം തന്റെ ആത്മവിശ്വാസത്തെ ദീർഘകാലം ബാധിച്ചിരുന്നുവെന്നും, പൊതുവേദികളിലും ഫോട്ടോകളിലും ചിരിക്കാൻ മടിച്ചിരുന്ന കാലഘട്ടമുണ്ടായിരുന്നുവെന്നും താരം കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

