മൂന്നാർ ∙ ഡ്രൈവർമാരുടെയും കണ്ടക്ടർമാരുടെയും ക്ഷാമം മൂന്നാർ ഡിപ്പോയിൽനിന്നുള്ള സർവീസുകളെ ബാധിക്കുന്നു. മികച്ച വരുമാനം ലഭിച്ചിരുന്ന സർവീസുകൾ ജീവനക്കാരുടെ കുറവുമൂലം റദ്ദാക്കുന്നത് പതിവാണ്.
കഴിഞ്ഞ ഒരു വർഷമായി ഡിപ്പോയിൽ കണ്ടക്ടർ, ഡ്രൈവർ എന്നീ വിഭാഗത്തിൽ മാത്രം 40 പേരുടെ കുറവുണ്ട്. ജീവനക്കാരുടെ കുറവ് കാരണം രണ്ട് സർവീസുകൾ സ്ഥിരമായി റദ്ദുചെയ്തു.
കൂടാതെ മിക്ക ദിവസവും ചില സർവീസുകൾ ഓടിക്കാറില്ല.
സ്ഥലം മാറിപ്പോയ ജീവനക്കാർക്ക് പകരം ആളുകളെ നിയമിക്കാത്തത്, റൂട്ടിൽ ഓടിയിരുന്ന ഡ്രൈവർ കം കണ്ടക്ടർമാരെ ഡബിൾ ഡക്കർ ബസിൽ നിയമിച്ചത്, സ്വിഫ്റ്റ് സർവീസിൽ നിയോഗിക്കുന്നത്, നടപടിക്ക് വിധേയരായവർക്ക് പകരം നിയമിക്കാത്തത് തുടങ്ങിയ കാര്യങ്ങൾക്കായി ജീവനക്കാരെ അധികമായി വിന്യസിപ്പിച്ചതാണ് പ്രതിസന്ധിക്ക് കാരണം. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

