മറയൂർ ∙ മേഖലയിൽ വിനോദസഞ്ചാരികളുടെ ഒഴുക്ക് വർധിച്ചതോടെ ഗതാഗതക്കുരുക്ക് രൂക്ഷം. കഴിഞ്ഞ ഒരാഴ്ചയായി മറയൂർ ഉദുമൽപേട്ട
സംസ്ഥാനപാതയിൽ ഗതാഗതക്കുരുക്ക് രൂക്ഷമാണ്. മറയൂർ കരിമുട്ടി മുതൽ ചിന്നാർ തമിഴ്നാട് അതിർത്തിയായ ഒൻപതാർ വരെ വനമേഖലയിലൂടെ 25 കിലോമീറ്റർ ദൂരം യാത്ര ചെയ്യാൻ 5 മണിക്കൂറാണ് വേണ്ടിവരുന്നത്.
ഇവിടെ റോഡിന് വീതി കുറവാണ്. പല വിനോദസഞ്ചാരികളും യാത്ര അവസാനിപ്പിച്ച് പാതിവഴിയിൽ മടങ്ങുകയാണ്.
ആറുമാസം മുൻപ് മറയൂർ മുതൽ ചിന്നാർ വരെ ബിഎംബിസി നിലവാരത്തിൽ ടാറിങ് നടത്തിയെങ്കിലും വീതിയിൽ മാറ്റമില്ല.
ചിന്നാർ മുതൽ ഒൻപതാർ വരെ തമിഴ്നാട് അതിർത്തിയിൽ റോഡിന്റെ വീതി കുറവും ഇരുവശങ്ങളിൽ ഒരടി ആഴത്തിൽ വരെ കുഴിയുമായതിനാൽ വാഹനങ്ങൾക്ക് സൈഡ് കൊടുക്കാൻ കഴിയാത്തതാണ് കുരുക്ക് രൂക്ഷമാകാൻ കാരണം. വനമേഖലയിലൂടെയുള്ള റോഡിന്റെ ഇരുവശവും കോൺക്രീറ്റിങ് ഉൾപ്പെടെ ചെയ്ത് യാത്രക്കാരുടെ ദുരിതം ഒഴിവാക്കണം എന്ന ആവശ്യം ശക്തമാണ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

