അടിമാലി ∙ ‘താങ്കൾ വിളിക്കുന്ന നമ്പർ ഉപയോഗത്തിലില്ല’. വീണ്ടും വിളിച്ചാൽ ‘താങ്കൾ വിളിക്കുന്ന നമ്പർ പരിധിക്ക് പുറത്താണ്’.
അടിമാലിയിലെ ഹൈവേ പൊലീസിന്റെ ഔദ്യോഗിക നമ്പറായ 99465 00127 ൽ വിളിച്ചാൽ ലഭിക്കുന്ന മറുപടിയാണിത്. ഒരാഴ്ചയിലേറെയായി ഈ നമ്പർ തകരാറിലാണ്.എന്നാൽ നമ്പർ പുനഃസ്ഥാപിക്കാൻ ബന്ധപ്പെട്ടവർ കൂട്ടാക്കാത്തത് കൊച്ചി– ധനുഷ്കോടി ദേശീയപാതയിൽ നേര്യമംഗലം– രണ്ടാംമൈൽ ദൂരത്തിൽ ഉണ്ടാകുന്ന ഗതാഗതക്കുരുക്ക്, വാഹന അപകടങ്ങൾ ഉൾപ്പെടെയുള്ള ഒട്ടേറെ പ്രശ്നങ്ങൾ സങ്കീർണമാകാൻ കാരണമായിട്ടുണ്ട്.
നേര്യമംഗലം മുതൽ വാളറ വരെയുള്ള ദൂരത്തിൽ സർക്കാരിന്റെ പിടിപ്പുകേടിനെ തുടർന്ന് നവീകരണ ജോലികൾ 6 മാസത്തിലേറെയായി തടസ്സപ്പെട്ടു കിടക്കുകയാണ്.
ഇതോടെ ഗതാഗതക്കുരുക്ക് നിത്യ സംഭവമായി തുടരുകയാണ്.ക്രിസ്മസ് അവധിയുമായി ബന്ധപ്പെട്ട് മൂന്നാറിലേക്കുള്ള സഞ്ചാരികളുടെ ഒഴുക്ക് വർധിച്ചിട്ടുണ്ട്. ഇതോടെ ഗതാഗതക്കുരുക്കും അപകടങ്ങളും ഒട്ടേറെയാണ്.
ഇതിനെല്ലാം ഒരുപരിധിവരെ പരിഹാരം കാണുന്നത് ഹൈവേ പൊലീസ് ആയിരുന്നു. എന്നാൽ മൊബൈൽ നമ്പർ തകരാറിലായതോടെ വിളിച്ചാൽ കിട്ടാത്ത സാഹചര്യം യാത്രക്കാരുടെ ദുരിതം വർധിക്കുകയാണ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

