തൊടുപുഴ ∙ ഏറ്റവും വലിയ ജില്ല, വലിയ പഞ്ചായത്ത് വാർഡുകളും ഡിവിഷനുകളും. ചുവരെഴുതി പ്രചാരണം കൊഴുപ്പിക്കാൻ കഴിയാത്തതിനാൽ ജില്ലയിൽ ബോർഡുകളും പോസ്റ്ററുകളുമാണ് ആശ്രയം.
ടൗൺ പ്രദേശത്ത് മാത്രമാണ് ചുവരെഴുത്ത് പേരിനെങ്കിലുമുള്ളത്. ബാക്കിയുള്ളയിടത്തെല്ലാം സ്ഥാനാർഥികളുടെ ബോർഡുകളാണ് ഉയരുന്നത്.
ജില്ലയിൽ പ്രചാരണത്തിനായി 95% ബോർഡുകളാണ് ഉപയോഗിക്കുന്നത്. നിലവിൽ ബോർഡുകൾ തയാറാക്കുന്ന സ്ഥാപനങ്ങൾ 24 മണിക്കൂറും പ്രവർത്തിക്കുകയാണ്.
തിരഞ്ഞെടുപ്പ് നിയമങ്ങൾ പാലിച്ചാണ് ഇത്തരത്തിലുള്ള ബോർഡുകൾ തയാറാക്കുന്നതും സ്ഥാപിക്കുന്നതും.
6 അടി പൊക്കവും 4 അടി വീതിയുമുള്ള ബോർഡിനാണ് ആവശ്യക്കാർ കൂടുതൽ. പ്രചാരണത്തിന് കുറച്ചു കൂടി കൊഴുപ്പേകാൻ ബോർഡിന്റെ വലുപ്പം കൂട്ടണമെന്നുള്ളവർക്ക് 8, 10 അടി പൊക്കവും 3 അടി വീതം വീതിയുമുള്ള ബോർഡുകൾ സ്ഥാപിക്കാം.
ഇവയിലാണെങ്കിൽ കൈ പൊക്കി അഭിവാദ്യം ചെയ്യുന്ന ഫോട്ടോ ഉൾപ്പെടും എന്നതാണ് പ്രത്യേകത. ഒരു ബോർഡിന് ഫ്രെയിം ഉൾപ്പെടെ 550– 600 രൂപയാണ് ചെലവ്.
ഇത്തരത്തിൽ ഒരു സ്ഥാനാർഥി വാർഡിൽ 15– 20 ബോർഡുകൾ സ്ഥാപിക്കും.
ബോർഡിലെ ഫോട്ടോയ്ക്കും പ്രിന്റിങ്ങിനും നല്ല തെളിച്ചം വേണമെന്നതിനാൽ എഐ (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) ഉപയോഗം ഇല്ലെന്നു അഡ്വർടൈസിങ് കടയുടമകൾ പറയുന്നു. വിഡിയോ പ്രചാരണത്തിനാണു എഐ ഉപയോഗം കൂടുതൽ.
ബോർഡിന്റെ ഫ്രെയിമുണ്ടാക്കാൻ തടിക്കഷണത്തിന് ക്ഷാമമുള്ളതിനാൽ തടി വാങ്ങി മില്ലുകളിൽ അറപ്പിക്കുകയാണെന്നും ജീവനക്കാർ പറയുന്നു.
ബോർഡിൽ എന്തൊക്കെ?
ബോർഡിൽ സ്ഥാനാർഥിയുടെ ഫോട്ടോയും വിവരങ്ങളും മാത്രം ഉൾപ്പെടുത്തിയാൽ പോരാ! ഫോട്ടോ, പേര്, വാർഡ്, വിജയിപ്പിക്കുക എന്ന കാപ്ഷൻ, സ്ഥാനാർഥികളുടെ പ്രിന്റഡ് കോപ്പികളുടെ എണ്ണം, ഇക്കോ ഫ്രൻഡ്ലി ക്യുആർ കോഡ്, കടയുടെ പേര്, പ്രിന്റഡ് ആൻഡ് പബ്ലിഷ്ഡ് ബൈ ഇലക്ഷൻ കമ്മിറ്റി കൺവീനർ തുടങ്ങിയ വിവരങ്ങളെല്ലാം ഉൾപ്പെട്ടിരിക്കണം.
മാത്രമല്ല നിരോധിത പ്ലാസ്റ്റിക് പിവിസി ഫ്ലെക്സ് ബാനറുകൾ, ബോർഡുകൾ എന്നിവയ്ക്ക് പകരം പേപ്പർ, പൊല്യൂഷൻ കൺട്രോൾ ബോർഡ്(പിസിബി) സാക്ഷ്യപ്പെടുത്തിയ കോട്ടൺ, പുനഃചംക്രമണം സാധ്യമായ പോളി എത്തിലിൻ തുടങ്ങിയവ ഉപയോഗിക്കണം.
പോളി എത്തിലിൻ ഷീറ്റുകളിൽ പിസിബി അംഗീകൃത ക്യുആർ കോഡ്, പിവിസി ഫ്രീ റിസൈക്ലബൾ ലോഗോ, പ്രിന്ററുടെ വിശദാംശംങ്ങൾ എന്നിവയും നിർബന്ധമായി ഉണ്ടായിരിക്കണം. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

