തൊടുപുഴ ∙ കെഎസ്ആർടിസി ഡിപ്പോയോട് മാനേജ്മെന്റിന്റെ അവഗണന. ഡ്രൈവർമാരുടെ കുറവുമൂലം സർവീസുകൾ വെട്ടി.
ദിവസേന മികച്ച കലക്ഷനുള്ള 3 സർവീസുകൾ റദ്ദാക്കി. ഡിപ്പോയിൽ ആകെ 46 ഷെഡ്യൂളും 50 ബസുകളുമുണ്ട്.
ഡ്രൈവർമാർ 82 പേർ. നിലവിൽ 26 പേരുടെ കുറവുണ്ട്.
നാലുമാസമായി രാവിലെ 6.50ന് വൈക്കം പോകുന്ന സർവീസ് ഓടുന്നില്ല.
വഴിത്തല വഴിയാണ് ബസ് പോകുന്നത്. റൂട്ട് പിടിച്ചെടുത്ത ഈ സർവീസിന് ഏറ്റവും കൂടുതൽ കലക്ഷനും ഉണ്ടായിരുന്നു.
സർവീസ് ഇല്ലാതായതോടെ യാത്രക്കാർ ദുരിതത്തിലാണ്. നിലവിൽ വൈക്കത്തേക്ക് 7.10ന് ആണ് ആദ്യ സർവീസ്.
7.20ന് എറണാകുളം പോകുന്ന സർവീസും വെട്ടിക്കുറച്ചിട്ട് മാസങ്ങളായി.
ഏറ്റവും കൂടുതൽ പേർ എറണാകുളത്തേക്ക് എത്താൻ ആശ്രയിച്ചിരുന്ന സർവീസായിരുന്നു ഇത്. ഇതിനുപുറമെ ദിവസേനയുള്ള ഡ്യൂട്ടി ഡ്രൈവർമാരുടെ എണ്ണത്തിന് അനുസരിച്ചാണ് മറ്റു സർവീസുകൾ വെട്ടിക്കുറയ്ക്കുന്നത്.
യാത്രക്കാർ സ്റ്റാൻഡിലെത്തി ഏറെനേരം കാത്തുനിന്ന ശേഷം ബസ് അന്വേഷിക്കുമ്പോഴാകും ട്രിപ് ഇല്ലാത്ത വിവരം അറിയുക. ഓർഡിനറി സർവീസുകൾക്കു പുറമേ സൂപ്പർ ഫാസ്റ്റ് സർവീസുകളും വെട്ടിക്കുറയ്ക്കുന്നുണ്ട്.
ജോലിക്കാരെയും വിദ്യാർഥികളെയുമാണു സർവീസില്ലാത്തത് ബുദ്ധിമുട്ടിലാക്കുന്നത്. കാലപ്പഴക്കംചെന്ന ബസുകൾക്കു പകരം പുതിയ ബസുകളും കൂടുതൽ സർവീസുകൾ വേണ്ട
ഡിപ്പോയിലാണ് നിലവിലുള്ള സർവീസ് പോലും വെട്ടിക്കുറയ്ക്കുന്ന അവസ്ഥയുള്ളത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]