തൊടുപുഴ നെയ്യശ്ശേരി കാഞ്ഞിരക്കുഴി സ്വദേശി കെ.കെ. പ്രദീപ് (40) എട്ടു വർഷമായി തുടർന്നുപോന്ന കടുത്ത വ്രതാനുഷ്ഠാനം പൂർത്തിയാക്കി.
പിണറായി വിജയൻ നേതൃത്വം നൽകുന്ന സർക്കാർ കാലാവധി പൂർത്തിയാക്കാതെ മുടിയും താടിയും മുറിക്കില്ലെന്നായിരുന്നു ഇദ്ദേഹം എടുത്ത പ്രതിജ്ഞ. 2018-ൽ ശബരിമല സ്ത്രീ പ്രവേശന വിധി പുറത്തുവന്ന സാഹചര്യത്തിലായിരുന്നു ഈ കടുത്ത തീരുമാനത്തിലേക്ക് പ്രദീപ് എത്തിയത്.
വ്രതത്തിന്റെ ഭാഗമായി കഴിഞ്ഞ മൂന്ന് വർഷത്തോളം ഓട്ടോറിക്ഷയിൽ കേരളത്തിലുടനീളം സഞ്ചരിച്ച് അയ്യപ്പഭക്തർക്കിടയിൽ ഐക്യത്തിനായി അദ്ദേഹം പ്രചാരണം നടത്തിയിരുന്നു. ശപഥം പൂർത്തിയായതോടെ, നീട്ടി വളർത്തിയ തന്റെ താടിയുടെയും മുടിയുടെയും അറ്റം പ്രദീപ് ഇന്നലെ മുറിച്ചുമാറ്റി.
ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ അദ്ദേഹം സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുകയും, നാട്ടുകാർക്ക് പായസം വിതരണം ചെയ്യുകയും ചെയ്തു. നേരത്തെ എറണാകുളത്തെ ഒരു സ്വകാര്യ സ്ഥാപനത്തിൽ അക്കൗണ്ടന്റായി ജോലി ചെയ്തിരുന്ന പ്രദീപ്, പിതാവിന്റെ ആരോഗ്യസ്ഥിതി മോശമായതിനെത്തുടർന്നാണ് ജോലി ഉപേക്ഷിച്ച് നാട്ടിലേക്ക് മടങ്ങിയത്.
നിലവിൽ ഓൺലൈൻ വഴിയുള്ള ജോലി തുടരാനാണ് ഇദ്ദേഹത്തിന്റെ തീരുമാനം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

