തൊടുപുഴ നെയ്യശ്ശേരി കാഞ്ഞിരക്കുഴി സ്വദേശി കെ.കെ.പ്രദീപ് (40) എട്ട് വർഷമായി അനുഷ്ഠിച്ചു വന്ന കഠിന വ്രതം പൂർത്തിയാക്കി. പിണറായി വിജയൻ നേതൃത്വം നൽകുന്ന സർക്കാരിന്റെ ഭരണകാലാവധി അവസാനിച്ചതോടെയാണ് പ്രദീപ് തന്റെ താടിയും മുടിയും മുറിച്ചത്.
2018-ൽ ശബരിമല സ്ത്രീ പ്രവേശന വിധി പുറത്തുവന്ന ഘട്ടത്തിലാണ്, നിലവിലെ സർക്കാർ അധികാരമൊഴിയാതെ താടിയും മുടിയും വടിക്കില്ലെന്ന അസാധാരണമായ പ്രതിജ്ഞ പ്രദീപ് എടുത്തത്. ഇതിന്റെ ഭാഗമായി കഴിഞ്ഞ മൂന്ന് വർഷത്തോളം കേരളത്തിലുടനീളം ഓട്ടോറിക്ഷയിൽ സഞ്ചരിച്ച് അയ്യപ്പ ഭക്തരെ ഏകീകരിക്കാനുള്ള പ്രവർത്തനങ്ങളിൽ അദ്ദേഹം ഏർപ്പെട്ടിരുന്നു.
തന്റെ ശപഥം പൂർത്തിയായതോടെ ഇന്നലെ താടിയുടെയും മുടിയുടെയും അറ്റം മുറിച്ച് അദ്ദേഹം വ്രതം അവസാനിപ്പിക്കുകയായിരുന്നു. ഈ ദൃശ്യങ്ങൾ പ്രദീപ് സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുകയും നാട്ടുകാർക്കായി പായസ വിതരണം നടത്തുകയും ചെയ്തു.
എറണാകുളത്തെ സ്വകാര്യ സ്ഥാപനത്തിൽ അക്കൗണ്ടന്റായി ജോലി ചെയ്തിരുന്ന പ്രദീപ്, പിതാവിന്റെ ആരോഗ്യസ്ഥിതി മോശമായതിനെത്തുടർന്നാണ് ജോലി ഉപേക്ഷിച്ച് നാട്ടിലേക്ക് മടങ്ങിയത്. നിലവിൽ ഓൺലൈൻ വഴിയുള്ള ജോലി തുടരാനാണ് ഇദ്ദേഹത്തിന്റെ തീരുമാനം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

