മുരിക്കാശേരി∙ ‘ജീവിതം കഠിനം, അതുകണ്ടാരും പേടിക്കരുത്’.– ഈ വരി മനസ്സിൽ പാടി ഗോപീകൃഷ്ണ ഓട്ടൻതുള്ളൽ കഴിഞ്ഞിറങ്ങിയപ്പോൾ അധ്യാപകരും പരിശീലകനും തുടങ്ങി ഒരു സ്കൂൾ മുഴുവൻ കയ്യടിയോടെ ആന്ദക്കണ്ണീർ പൊഴിച്ചു. ജീവിതത്തോട് പടവെട്ടിയാണ് കരിമണ്ണൂർ സെന്റ് ജോസഫ് എച്ച്എസിലെ ഗോപീകൃഷ്ണ ജിജേഷ് എച്ച്എസ് വിഭാഗം ഓട്ടൻതുള്ളലിൽ ഒന്നാം സ്ഥാനം നേടിയത്.
പിതാവ് ഉപേക്ഷിച്ച ഗോപീകൃഷ്ണയ്ക്ക് അമ്മ സുനിതയാണ് ഏക ആശ്രയം. പാട്ടും ഡാൻസും വേഗത്തിൽ പഠിച്ചെടുക്കുന്നത് കണ്ടാണ് ഗോപീകൃഷ്ണയെ മ്യൂസിക് ടീച്ചർ രസികപ്രിയ ശ്രദ്ധിക്കുന്നത്.
അന്വേഷിച്ചപ്പോൾ സ്വന്തമായി സ്ഥലമില്ലാത്ത, വീടില്ലാത്ത ഗോപീകൃഷ്ണൻ ബന്ധുവീട്ടിൽ നിന്നാണ് പഠിക്കുന്നതെന്ന് മനസ്സിലാക്കി.
കലാകാരനാകാൻ താൽപര്യമുണ്ടെങ്കിലും വണ്ടിക്കൂലി പോലും എടുക്കാനില്ലെന്ന് മനസ്സിലാക്കിയതോടെ കരിമണ്ണൂർ സ്കൂളിലെ പിടിഎയും മാനേജ്മെന്റും അധ്യാപകരും ചേർന്ന് പിന്തുണയേകാൻ തീരുമാനിക്കുകയായിരുന്നു. വിവിധ സ്ഥലങ്ങളിൽനിന്ന് സഹായം കണ്ടെത്തിയാണ് ഗോപീകൃഷ്ണയെ കലോത്സവ വേദിയിലെത്തിച്ചത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

