രാജകുമാരി ∙ മുഖ്യമന്ത്രിയുടെ മുഖമുള്ള കൂറ്റൻ ഹോഡിങ്ങുകളില്ല, സ്ഥാനാർഥികളുടെയും നേതാക്കളുടെയും ചിത്രം പതിച്ച ഫ്ലെക്സ് ബോർഡുകളില്ല, പോസ്റ്ററില്ല… ഇങ്ങനെയാണു ജില്ലയുമായി അതിർത്തി പങ്കിടുന്ന തമിഴ്നാട്ടിലെ തേനി ജില്ലയിലുൾപ്പെടെയുള്ള തിരഞ്ഞെടുപ്പ് പ്രചാരണം. തമിഴ്നാട്ടിൽ പ്രചാരണത്തിന്റെ ഭാഗമായുള്ള ഫ്ലെക്സ്, ഹോഡിങ്സ് എന്നിവയ്ക്കു കർശന നിയന്ത്രണമാണു തിരഞ്ഞെടുപ്പ് കമ്മിഷൻ ഏർപ്പെടുത്തിയിരിക്കുന്നത്.
പോസ്റ്റർ, അഭ്യർഥന, സ്ലിപ് എന്നിവയ്ക്കു നിരോധനമില്ലെങ്കിലും വളരെക്കുറച്ചു മാത്രമേ ഇതാെക്കെയുള്ളൂ. കോർപറേഷൻ, മുനിസിപ്പാലിറ്റി, ടൗൺ പഞ്ചായത്തുകളിൽ ചുമരെഴുത്തിനും നിയന്ത്രണമുണ്ട്.
പഞ്ചായത്തുകളിൽ ചുമരിന്റെ ഉടമയുടെ സമ്മതപത്രത്തിന്റെ അടിസ്ഥാനത്തിൽ നിയന്ത്രിതമായി ചുമരെഴുതാം.
രാഷ്ട്രീയ പാർട്ടികൾക്ക് പാെതുയോഗം നടത്താൻ അനുമതിയുണ്ടെങ്കിലും നിയമസഭാ മണ്ഡലത്തിൽ എല്ലാ പാർട്ടികൾക്കുമായി തിരഞ്ഞെടുപ്പ് കമ്മിഷൻ നിശ്ചയിച്ചിട്ടുള്ള സ്ഥലങ്ങളിൽ മാത്രമേ യോഗങ്ങൾ അനുവദിക്കൂ. എങ്കിലും ശബ്ദ, സമയ നിയന്ത്രണങ്ങൾ യോഗങ്ങൾക്കു ബാധകമാണ്.
23നാണ് തമിഴ്നാട്ടിൽ വോട്ടെടുപ്പ്. കേരളത്തിലേതുപോലെ തിരഞ്ഞെടുപ്പിന് മുൻപ് കാലശക്കാെട്ട് തമിഴ്നാട്ടിൽ ഒരു സ്ഥലത്തുമില്ല.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

