നെടുങ്കണ്ടം ∙ സംസ്ഥാനപാതയോരത്ത് കൂറ്റൻപാറ അടർന്നുവീണു, ഒഴിവായത് വൻ ദുരന്തം. കുമളി- മൂന്നാർ സംസ്ഥാനപാതയിൽ നെടുങ്കണ്ടം ബിഎഡ് കോളജിന് സമീപമാണ് 10 അടിയോളം ഉയരവും 15 അടിയോളം വ്യാസവുമുള്ള പാറ അടർന്നു വീണത്.
ഉരുണ്ടു വന്ന പാറയിടിച്ച് നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയ്ക്ക് കേടുപാടുകളും സംഭവിച്ചു.
തിങ്കളാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടോടെയായിരുന്നു അപകടം. വാഹനത്തിരക്കേറിയ സംസ്ഥാന പാതയിലേക്ക് വീഴാതിരുന്നതിനാലാണ് അപകടം ഒഴിവായത്.
അപകട ഭീഷണി ഉയർത്തി അടർന്നു വീഴാറായ വേറെയും പാറകൾ മേഖലയിലുണ്ട്.
സംസ്ഥാനപാതയോരത്ത് പതിച്ച പാറ എത്രയും വേഗം പൊട്ടിച്ചു മാറ്റിയില്ലെങ്കിൽ വാഹനങ്ങൾക്കും ഭീഷണിയാണ്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

