വണ്ണപ്പുറം∙ നെയ്യശേരി–തോക്കുമ്പൻ സാഡിൽ റോഡ് പണിയുമായി ബന്ധപ്പെട്ട് കോട്ടപ്പാറ കൊച്ചുപടിക്കകം റോഡിന്റെ തുടക്കഭാഗത്തുണ്ടായിരുന്ന കോൺക്രീറ്റ് കുത്തിപ്പൊളിച്ചു കളഞ്ഞിട്ട് മാസങ്ങൾ കഴിഞ്ഞു. പല തവണ നാട്ടുകാർ കരാറുകാരന്റെ ഓഫിസിൽ കയറിയിറങ്ങിയിട്ടും കോൺക്രീറ്റ് പുനഃസ്ഥാപിക്കാൻ നടപടിയായില്ല.
രണ്ടു കിലോമീറ്റർ ദൂരമുള്ള റോഡിന്റെ തുടക്ക ഭാഗമാണ് കുത്തിപ്പൊളിച്ചത്. പ്രായമായവരും കുട്ടികളുമാണ് ഏറെ കഷ്ടത അനുഭവിക്കുന്നത്.
ഈ മേഖലയിലെ രോഗികളെ മെയിൻ റോഡിൽ എത്തിക്കാൻ ഒന്നുകിൽ കസേരയിൽ ചുമന്നു കൊണ്ടു വരണം.
അല്ലെങ്കിൽ പിക്കപ് വാൻ വിളിക്കേണ്ട അവസ്ഥയാണിപ്പോൾ.
ചെറു വാഹനങ്ങൾ റോഡിലേക്ക് കയറാൻ സാധിക്കാത്ത സ്ഥിതിയാണ്. 4, 8 വാർഡുകളുടെ ഭാഗമായിട്ടാണ് റോഡ് കിടക്കുന്നത്. ഒട്ടേറെ പ്രാവശ്യം ഈ മേഖലയിലെ ജനങ്ങൾ അധികൃതർക്ക് പരാതി നൽകിയെങ്കിലും യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്ന് പ്രദേശവാസികൾ പറയുന്നു.
ഏതാനും ദിവസം മുൻപ് പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നൽകി കാത്തിരിക്കുകയാണ് പ്രദേശവാസികൾ. കോട്ടപ്പാറ ടൂറിസ്റ്റ് കേന്ദ്രത്തിന്റെ സമീപത്തു നിന്നാണ് ഈ റോഡ് തുടങ്ങുന്നത്.
എത്രയും വേഗം കുത്തിപ്പൊളിച്ച ഭാഗം പൂർത്തിയാക്കിയില്ലെങ്കിൽ സമര പരിപാടികളുമായി മുന്നിട്ടിറങ്ങുമെന്ന് പ്രദേശവാസികൾ മുന്നറിയിപ്പ് നൽകി. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

