വണ്ടിപ്പെരിയാർ ∙ പാതയോരം കയ്യടക്കിക്കിടക്കുന്ന ഉപയോഗശൂന്യമായ വാഹനങ്ങൾ, പാഴ്വസ്തുക്കൾ എന്നിവ ചുരക്കുളം കവല മുതൽ വാളാർഡി വരെ അപകടക്കെണിയൊരുക്കുന്നു. ദേശീയപാതയിൽ 3 കിലോമീറ്ററാണ് ഇത്തരത്തിൽ അപകടസാധ്യത നിലനിൽക്കുന്നത്.കണ്ടം ചെയ്യപ്പെട്ട
വാഹനങ്ങൾ, വർക്ഷോപ്പുകൾ എന്നിവിടങ്ങളിൽനിന്ന് ഉപേക്ഷിക്കപ്പെടുന്ന സാധനങ്ങൾ, മേഖലയിലെ വീടുകൾ, കടകൾ എന്നിവിടങ്ങളിൽ ഉപയോഗിക്കാനുള്ള വിറകുകളുടെ ശേഖരം എന്നിവയെല്ലാം പാതയോരത്താണ് സൂക്ഷിച്ചിരിക്കുന്നത്.
നിരനിരയായി കിടക്കുന്ന വാഹനങ്ങൾ ഉൾപ്പെടെ റോഡിലെ കാഴ്ച മറയ്ക്കുന്നുണ്ട്. മണ്ഡലകാലം തുടങ്ങിയതോടെ ഇതര സംസ്ഥാനങ്ങളിൽനിന്ന് ഉൾപ്പെടെ റോഡ് പരിചയമില്ലാത്ത വാഹനങ്ങൾ വലിയ തോതിൽ എത്തുന്നുണ്ട്.
ഇത്തരം വാഹനങ്ങൾക്ക് വലിയ അപകട ഭീഷണിയാണ് നിലനിൽക്കുന്നത്.
മണ്ഡലകാലത്തെ സുരക്ഷാ നടപടികളുടെ ഭാഗമായി മോട്ടർ വാഹന വകുപ്പിന്റെ സേഫ് സോൺ പദ്ധതി 24 മണിക്കൂറും ദേശീയപാതയിലുണ്ട്. എന്നാൽ തീർഥാടന കാലം തുടങ്ങി ഒരു മാസം എത്തുമ്പോഴും സേഫ് സോൺ പദ്ധതിയുടെ ഭാഗമായി പട്രോളിങ് വാഹനങ്ങളിൽ കറങ്ങി നടക്കുന്ന ഉദ്യോഗസ്ഥ സംഘം ഇതു കാണുന്നതായി ഭാവിക്കുന്നില്ല.
രണ്ടു പേർക്ക് പരുക്ക്
വണ്ടിപ്പെരിയാറിലെ ലോറി സ്റ്റാൻഡിന് സമീപം റോഡിൽ പാർക്കിങ് ചെയ്തിരുന്ന ബസിൽ ബൈക്ക് ഇടിച്ച് 2 പേർക്കു പരുക്കേറ്റു
സാരമായി പരുക്കേറ്റ വണ്ടിപ്പെരിയാർ സ്വദേശി ശരത്തിനെ (25) തേനി മെഡിക്കൽ കോളജിലും വള്ളക്കടവ് സ്വദേശി രഞ്ജിത്തിനെ (28) കുമളിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ബുധനാഴ്ച രാത്രിയായിരുന്നു അപകടം. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

