കുമളി ∙ ശബരിമല തീർഥാടകരുടെ തിരക്കേറിയതോടെ കുമളി ടൗണിൽ മാലിന്യങ്ങളും കൂടുന്നു; മാലിന്യങ്ങൾ അലക്ഷ്യമായി പൊതുനിരത്തിൽ തള്ളുന്ന വ്യാപാരികൾക്കെതിരെ പഞ്ചായത്ത് നടപടിക്കൊരുങ്ങുന്നു. നിയമം ലംഘിക്കുന്ന വ്യാപാരികൾക്കെതിരെ പിഴ ഉൾപ്പെടെ കടുത്ത നിലപാട് സ്വീകരിക്കുമെന്ന് പഞ്ചായത്ത് സെക്രട്ടറി അശോക് കുമാർ പറഞ്ഞു. പരിശോധനകൾ കർശനമാക്കുന്നതിന്റെ ഭാഗമായി പഞ്ചായത്തിന്റെ എല്ലാ വാഹനങ്ങളിലും ക്യാമറ സ്ഥാപിച്ചു.
പഞ്ചായത്തിൻ്റെ സ്ക്വാഡ് വാഹനങ്ങളിൽ സഞ്ചരിക്കുമ്പോൾ നിയമലംഘനം കണ്ടെത്തിയാൽ വ്യക്തമായി അത് ക്യാമറയിൽ പകർത്തും. കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കാനുള്ള പ്രധാന തെളിവായി ഇത് പരിഗണിക്കും.
ക്ലീൻ കുമളി ഗ ്രീൻ കുമളി എന്ന പേരിൽ പഞ്ചായത്ത് കുമളി ടൗൺ ഇപ്പോൾ വൃത്തിയായി സൂക്ഷിക്കുന്നുണ്ട്.
ടൗൺ ശുചീകരണത്തിനായി സ്ത്രീ തൊഴിലാളികളെയും നിയോഗിച്ചിട്ടുണ്ട്. എന്നാൽ ശബരിമല സീസൺ തുടങ്ങിയതോടെ ചില കടകൾ 24 മണിക്കൂറും തുറന്നു പ്രവർത്തിക്കുന്നുണ്ട്.
ഇതിൽ ചില വ്യാപാരികളാണ് മാലിന്യങ്ങൾ റോഡരികിൽ തള്ളുന്നത്. വ്യാപാരികൾ ഇതിനായി ബിന്നുകൾ ക്രമീകരിച്ച് പഞ്ചായത്തിന്റെ വാഹനം എത്തുമ്പോൾ ബിന്നുകളിലെ മാലിന്യം വാഹനത്തിൽ കൊടുക്കണം എന്നാണ് പഞ്ചായത്ത് നിർദേശിച്ചിരിക്കുന്നത്.
ഭൂരിഭാഗം വ്യാപാരികളും ഇത് പാലിക്കുന്നുണ്ട്.
എന്നാൽ ചുരുക്കം ചിലർ അധികൃതർ പല തവണ മുന്നറിയിപ്പ് നൽകിയിട്ടും ഈ നിർദേശം അംഗീകരിക്കുന്നില്ല. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

