ഷിക്കാഗോ ∙ കാർഷിക സംരംഭക മേഖലകളിൽ വിജയക്കൊടി പാറിച്ച കർഷകർക്ക് കൈത്താങ്ങായി വിദേശ മലയാളികളും സംഘടനകളും മുതൽ മുടക്കണമെന്ന് അപു ജോൺ ജോസഫ്. ഈ മേഖലകളിൽ വെൻച്വർ ക്യാപിറ്റലിസ്റ്റുകളായി കാർഷിക മേഖലയെ കൈപിടിച്ചുയർത്താൻ വിദേശ മലയാളികൾക്ക് സാധിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ഷിക്കാഗോ, ന്യൂയോർക്, മയാമി, ടാംപ തുടങ്ങിയ പട്ടണങ്ങളിൽ അമേരിക്കൻ മലയാളികൾ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കാർഷിക സംരംഭക മേഖലയിൽ ധാരാളം ചെറുപ്പക്കാർ ഇന്ന് വിജയകരമായി പ്രവർത്തിക്കുന്നുണ്ട്. ആ മേഖലകളിൽ മുതൽ മുടക്കുന്നത് വഴി ധാരാളം തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും സാമ്പത്തിക ലാഭങ്ങൾ കൈവരിക്കാനും അതുവഴി യുവാക്കളെ കൃഷിയിലേക്കും മൂല്യവർധിത ഉൽപന്ന മേഖലയിലേക്കും വിപണന മേഖലകളിലേക്കും ആകർഷിക്കാനും സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
65 ശതമാനത്തോളം ആളുകൾ ഇന്നും ആശ്രയിക്കുന്ന കാർഷിക മേഖലയെ കൈപിടിച്ചുയർത്തിയാൽ മാത്രമേ കേരളത്തിന് രക്ഷയുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി. വിവിധ അസോസിയേഷനുകളെ പ്രതിനിധീകരിച്ച് സണ്ണി വള്ളിക്കളം, മാത്യു തട്ടാമറ്റം, ഷിബു മുളയാനിക്കുന്നേൽ, റോയി മറ്റപ്പള്ളി, രഞ്ജി മണലേൽ, ജോജി മംഗലത്ത്, സാനു കളപ്പുരയിൽ, ജയ്മോൻ സൈമൺ തുടങ്ങിയവർ പങ്കെടുത്തു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

