കൊച്ചി ∙ സ്വർണ വില വർധിക്കുന്ന പശ്ചാത്തലത്തിൽ രാത്രികാല പട്രോളിങ് ഏർപ്പെടുത്താൻ പൊലീസ് മേധാവിയുടെ നിർദേശം. സ്വർണ വില വർധനയ്ക്കു പിന്നാലെ, സ്വർണ വ്യാപാരശാലകളിൽ മുളകുപൊടി സ്പ്രേ ചെയ്ത് സ്വർണം തട്ടിയെടുക്കുന്നത് സുരക്ഷാ ഭീഷണി ഉയർത്തുന്നുവെന്ന് ചൂണ്ടിക്കാട്ടി ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.
എസ്. അബ്ദുൽ നാസർ സംസ്ഥാന പൊലീസ് മേധാവിക്ക് നിവേദനം നൽകിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് രാത്രികാല പട്രോളിങ് സംരക്ഷണം ഉൾപ്പെടെ ഏർപ്പെടുത്താൻ എല്ലാ പൊലീസ് സ്റ്റേഷനുകൾക്കും നിർദേശം നൽകിയത്. പൊലീസ് നടപടി സ്വാഗതം ചെയ്യുന്നതായി ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ അറിയിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

