മുവാറ്റുപുഴ ആയവന സ്വദേശിയായ ജിനു, ഇരിങ്ങാലക്കുട ആളൂർ സ്വദേശിയായ നിമ്മി എന്നിവരുടെ ആറു മാസം പ്രായമുള്ള മകൾ മിയ മരിയ ഗുരുതരമായ ആരോഗ്യപ്രതിസന്ധിയിൽ.
അപൂർവ്വമായ ജനിതക രോഗമായ ‘സ്പൈനൽ മസ്കുലർ അട്രോഫി ടൈപ്പ് വൺ’ ബാധിച്ച കുഞ്ഞിന്റെ ചികിത്സയ്ക്കായി വലിയൊരു തുക ആവശ്യമായി വന്നിരിക്കുകയാണ്. കഴിഞ്ഞ ഒരു മാസം മുൻപാണ് കുഞ്ഞിന് ഈ രോഗാവസ്ഥ സ്ഥിരീകരിച്ചത്.
നിലവിൽ കൊച്ചി അമൃത ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കുഞ്ഞിന്റെ ജീവൻ രക്ഷിക്കാൻ ആവശ്യമായ മരുന്നിന് 16 കോടി രൂപയോളം ചിലവ് വരും. സാധാരണക്കാരായ കുടുംബത്തിന് താങ്ങാവുന്നതിലും അപ്പുറമാണ് ഈ തുക.
ഈ സാഹചര്യത്തിൽ, നാട്ടുകാരും ജനപ്രതിനിധികളും ചേർന്ന് ചികിത്സാ സഹായ നിധി രൂപീകരിച്ചിട്ടുണ്ട്. കുഞ്ഞിന്റെ ചികിത്സാ ചെലവുകൾ കണ്ടെത്തുന്നതിനായി നിമ്മി, ആളൂർ പഞ്ചായത്ത് പ്രസിഡന്റ് റോസ്ലി ഫ്രാൻസീസ്, വാർഡ് മെമ്പർ പി.കെ.ജോസ് എന്നിവരുടെ സംയുക്ത അക്കൗണ്ടിലൂടെയാണ് സാമ്പത്തിക സഹായം സ്വീകരിക്കുന്നത്.
കുഞ്ഞിന്റെ ജീവൻ നിലനിർത്താൻ സുമനസ്സുകളുടെ കരുണയുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഈ കുടുംബം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

